entertainment

ബഷീര്‍ ബഷി വൈറലായത് രണ്ടു ഭാര്യമാരോടൊത്ത്.

ബഷീര്‍ ബഷി സത്യത്തിൽ വൈറലായത് രണ്ടു ഭാര്യമാരോടൊത്താണ്. യൂട്യൂബ് ചാനലിലൂടെയാണ് ബഷീര്‍ ബഷിയും കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറുന്നത്. ഭാര്യമാരായ സുഹാനയും മഷൂറയും തങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്നതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞു കൊണ്ടും ഇവരെത്തിയിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് മുതല്‍ അങ്ങോട്ടുള്ള കാര്യങ്ങളെല്ലാം മഷൂറ പങ്കിട്ടിരുന്നു. ഗോവന്‍ ട്രിപ്പിന് പിന്നാലെയായി മഷൂറയുടെ നാടായ മംഗളൂരുവിലേക്ക് പോവുകയാണ് ഇവര്‍. മംഗളൂര്‍ യാത്രയെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ.

ഫ്രണ്ട്‌സുമായിട്രിപ്പ് പോയതിന് ശേഷമായിരുന്നു കുടുംബവുമൊത്തൊരു യാത്ര. ഭാഗ്യമാണ് അതെന്നായിരുന്നു മഷൂറ ഇതേ പറ്റി പറഞ്ഞത്. ഞാനൊറ്റയ്ക്ക് ഡ്രൈവ് ചെയ്യേണ്ടതല്ലേയെന്നാണ് അപ്പോൾ ബഷീര്‍ ചോദിച്ചത്. സുഹാന എന്താണ് വരാന്‍ ലേറ്റാവുന്നതെന്ന് ചോദിച്ചപ്പോള്‍ ലൈറ്റൊക്കെ ഓഫാക്കി വാതിലൊക്കെ അടച്ചിട്ടല്ലേ വരനാവൂയെന്നായിരുന്നു സുഹാനയുടെ ചോദ്യം. ഡിക്കിയിലേക്ക് ബഷി ലഗേജുകള്‍ വെക്കുമ്പോള്‍ സഹായത്തിനായി സൈഗുവും കൂടെഎത്തുകയുണ്ടായി.

എല്ലാകാര്യങ്ങളിലും ഞാന്‍ സഹായിക്കാറില്ലേയെന്നായിരുന്നു ബഷീറിന്റെ ചോദ്യം. രണ്ട് പേരെയും മാറിമാറി വിളിച്ചിട്ട് ആരും കേട്ടില്ല, അപ്പോ ഞാന്‍ തന്നെ അതങ്ങ് ചെയ്‌തെന്നായിരുന്നു ബഷീറിന്റെ കമന്റ്. പോവുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനും ഫ്രഷപ്പാവാനും വേണ്ടി വണ്ടി നിര്‍ത്തിയിരുന്നു. മഷൂറ ഗര്‍ഭിണിയായതിനാല്‍ ഒത്തിരി നേരം കഴിക്കാതിരിക്കുന്നത് ശരിയല്ലെന്നും ബഷീര്‍ ഓർമ്മപ്പെടുത്തുന്നുണ്ട്.

മഷുവിന് എന്തെങ്കിലും കഴിക്കാന്‍ വേണോയെന്ന് സുഹാനയും ചോദിക്കുന്നു. പുതപ്പെടുക്കട്ടെയെന്നായിരുന്നി സുനു ചോദിച്ചത്. പുതച്ച് മൂടി കെടക്കാലോ അതാണ് ഞാന്‍ ചോദിച്ചതെന്നായിരുന്നു സുനു പറയുന്നത്. പപ്പയേയും മമ്മയേയും കാണാനായി പോവുകയാണ് ഞങ്ങള്‍. ഡയറ്റൊക്കെ മറന്നേക്ക് വീട്ടിലേക്കാണ് പോവുന്നതെന്നായിരുന്നു ബഷീറിനോട് മഷൂറ മറുപടി പറയുന്നത്.

ഒറ്റ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്ക് നടക്കാനായി ഡോക്ടര്‍ പറഞ്ഞിരുന്നു. നന്നായി വെള്ളം കുടിക്കാനും അതിന് അനുസരിച്ച് മൂത്രം ഒഴിക്കാനുമായി പറഞ്ഞിരുന്നു. നേരത്തെയൊക്കെ ഒത്തിരി നേരം ഇരിക്കാനാവുമായിരുന്നു. ഇപ്പോ വയറൊക്കെ വന്ന് തുടങ്ങിയോണ്ട് ബുദ്ധിമുട്ടാണ്. സുനു പുറകില്‍ പോയി ഉറങ്ങുകയാണ്. സൈഗു സുഹാനയുടെ സീറ്റിലും. മൂന്ന് പിള്ളേര്‍ക്കും ഉറങ്ങാന്‍ സ്‌പേസുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്.

സുഹാനയ്ക്ക് എന്തോ സങ്കടമുണ്ടെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഈ സമയത്ത് യാത്രകള്‍ കുറയ്ക്കുന്നത് നല്ലതാണ്. അതേപോലെ പുറത്ത് നിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. വീഡിയോ കാണുമ്പോള്‍ കൊതി വരുന്നു. ഗര്‍ഭിണിയായതില്‍പ്പിന്നെ പുറത്ത് നിന്നും ഫുഡ് വാങ്ങിത്തരില്ല. 7 മാസമായി, വാവ വന്നിട്ട് ഇഷ്ടം പോലെ കഴിക്കാമെന്നാണ് പറയാറുള്ളതെന്നുമായിരുന്നു മറ്റൊരാൾ കമന്റ് ഇട്ടിരിക്കുന്നത്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

9 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

29 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

30 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

46 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

54 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

55 mins ago