entertainment

റോബിന്‍ ബി​ഗ് ബോസ് ഫൈനല്‍ ഫൈവില്‍ എത്താന്‍ അര്‍ഹന്‍, താന്‍ പുറത്താകേണ്ടിയിരുന്ന വ്യക്തിയല്ലെന്നും അഖില്‍

പതിനൊന്നാം ആഴ്ചയില്‍ ബി​ഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായത് നടനും ടെലിവിഷന്‍ താരവുമായ കുട്ടി അഖില്‍ ആയിരുന്നു. റോബിന്‍ പുറത്താകാനുള്ള കാരണം റിയാസ് ആണെന്നതിനാല്‍ റോബിന്‍ ഫാന്‍സ് അടക്കമുള്ളവര്‍ വോട്ട് വിഭജിച്ച്‌ നോമിനേഷനില്‍ വന്ന കുട്ടി അഖില്‍ അടക്കമുള്ളവര്‍ക്ക് നല്‍കി. അങ്ങനെ ചെയ്തപ്പോള്‍ കുട്ടി അഖിലിന് വോട്ട് ​ഗണ്യമായി കുറഞ്ഞു.റിയാസ് പുറത്താകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കുട്ടി അഖില്‍ പുറത്തായത്. ബി​ഗ് ബോസ് മെറ്റീരിയലാണ് റിയാസ് എങ്കിലും വീട്ടിലുള്ളവരോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ റിയാസിനെ പിന്തുണക്കുന്നവര്‍ കുറവാണ്.

പുറത്തായില്ലായിരുന്നുവെങ്കില്‍ ടോപ്പ് ഫൈവില്‍ എത്തേണ്ടിയിരുന്ന മത്സരാര്‍ഥി കൂടിയാണ് കുട്ടി അഖില്‍. പുറത്ത് നല്ല ജനപിന്തുണയുണ്ടെന്നും വിന്നര്‍ ആകാന്‍ സാധ്യതയുണ്ടെന്നും വീട്ടിലുള്ളവര്‍ പോലും കരുതിയിരുന്ന അഖില്‍ പെട്ടന്ന് അപ്രതീക്ഷിതമായി പുറത്തായത് വീട്ടുകാരെയും അമ്ബരപ്പിച്ചു. അഖിലിന്റെ ആത്മസുഹൃത്തായ സൂരജിനാണ് അഖില്‍ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം തോന്നിയത്. ഇരുവരും കൂടപ്പിറപ്പുകളെപ്പോലെയാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. താന്‍ നേടിയ ക്യാപ്റ്റന്‍സിയും സൂരജിന് കൈമാറിയ ശേഷമാണ് അഖില്‍ വീട് വിട്ട് പുറത്ത് വന്നത്. തിരികെ കേരളത്തിലെത്തിയ അഖിലിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ എത്തിയിരുന്നു.


താന്‍ പുറത്താകേണ്ടിയിരുന്ന വ്യക്തിയല്ലെന്നും നിരവധിപേര്‍ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനുമായി വിളിച്ചുവെന്നും അഖില്‍ വിമാനത്താവളത്തില്‍ തന്നെ കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഫൈനല്‍ ഫൈവില്‍ എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഞാന്‍ പുറത്തായെന്ന് അറിഞ്ഞപ്പോള്‍‌ നിരവധി പേര്‍ എന്നെ വിളിച്ച്‌ സങ്കടം പറഞ്ഞിരുന്നു. ക്യാപ്റ്റന്‍സി ജയിച്ചിരുന്നതിനാല്‍ 91 ​ദിവസം നില്‍ക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ പുറത്തായി. നല്ലൊരു അനുഭവമായിരുന്നു.”മെന്റലി, ഫിസിക്കലി എല്ലാം നല്ല പ്രഷര്‍ ആ വീട്ടില്‍ നില്‍ക്കുമ്ബള്‍ ഉണ്ടാകും. അതിനെയെല്ലാം മറികടക്കാന്‍ നമുക്ക് സാധിക്കണം. അവിടുത്തെ സാഹചര്യം കൊണ്ട് സംഭവിച്ചുപോകുന്നതാണ് വഴക്ക്.’

‘ഞാന്‍ സേഫ് ​ഗെയിം കളിച്ചിട്ടില്ല. ആവശ്യമുള്ളിടത്ത് എല്ലാം കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും കുഴപ്പങ്ങള്‍‌ ചെയ്തോ എന്നത് വീട്ടില്‍ പോയി കണ്ട് മനസിലാക്കണം.’ ‘റോബിന്‍ പുറത്താകേണ്ട മത്സരാര്‍ഥിയായിരുന്നില്ല. പക്ഷെ അങ്ങനൊരു ഫിസിക്കല്‍ അസാള്‍ട്ട് ചെയ്യുന്നത് അവിടുത്തെ നിയമങ്ങള്‍ക്ക് എതിരാണ്. ഇപ്പോഴും റോബിന്‍ ഉണ്ടായിരുന്നെങ്കില്‍‌ ടോപ്പ് ഫൈവില്‍ എത്തുമായിരുന്നു. എനിക്ക് വീട്ടിലെ ആരോടും ഇപ്പോള്‍ ദേഷ്യമില്ല.’

‘ഷോ സ്ക്രിപ്റ്റഡാണ് എന്ന് പറയുന്നതെല്ലാം നുണയാണ്. പിന്നെ എല്ലാ ആഴ്ചയിലും മോഹന്‍ലാല്‍ സാറിനെ കാണാന്‍ സാധിക്കും. അദ്ദേഹം നമ്മുടെ പേര് വിളക്കും. എന്റെ പിറന്നാളിന് അദ്ദേഹം വിഷ് ചെയ്തത് ഏറെ സന്തോഷം തോന്നിയ കാരണമാണ്.”അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് വലിയ വഴക്കുകളൊന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. നന്നായി കളിച്ച്‌ ജയിക്കുന്ന മത്സാര്‍ഥി കപ്പ് നേടണം എന്നാണ് ആ​ഗ്രഹം. പരിപ്പും ​ഗോതമ്ബും കഴിച്ച്‌ മടുത്തു. ഇനി വീട്ടില്‍ പോയി മീന്‍കറിയും ചോറും കഴിക്കണം.’ അഖില്‍ പറയുന്നു.

ഉറച്ച നിലപാടുകളുള്ള നല്ലൊരു മത്സരാര്‍ഥിയായിരുന്നിട്ടും അഖിലിന് എന്തു പറ്റിയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എന്താണ് ഡൗണ്‍ ആകുന്നതെന്ന് പലപ്പോഴും താന്‍ തന്നെ അഖിലിനോട് ചോദിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ അഖിലിന്റെ എലിമിനേഷന് ശേഷം പറഞ്ഞിരുന്നു. ‘എന്താ പറ്റിയതെന്ന് എനിക്കിപ്പോഴും അറിയില്ല. നാട്ടില്‍ വളരെയധികം അറ്റാച്ചിഡ് ആയിരുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണോന്ന് അറിയില്ല. ബി​ഗ് ബോസില്‍ നില്‍ക്കുമ്ബോള്‍ പെട്ടെന്ന് നാട്ടിലോട്ടും വീട്ടിലോട്ടും എന്റെ മൈന്റ് പോകുന്നത്.’

‘നാട്ടില്‍ കളിക്കാന്‍ പോകുമ്ബോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വലിയ വഴക്ക് ഉണ്ടാക്കിയിട്ടുള്ള ആളാണ് ഞാന്‍. ഇവിടെയുള്ള പ്രശ്നങ്ങള്‍ കാണുമ്ബോള്‍ ഞാന്‍ അങ്ങനെ പെരുമാറുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു’ എന്നാണ് അഖില്‍ മോഹന്‍ലാലിന് മറുപടി നല്‍കിയത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

5 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago