ബിഗ് ബോസ് മലയാളം സീസണ് 4 ന്റെ പ്രേക്ഷകരേയും താരങ്ങളേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു റോബിന്റെ പുറത്താകല്‍.സഹതാരത്തെ കയ്യേറ്റം ചെയ്തുവെന്ന കാരണത്തെ തുടര്‍ന്നായിരുന്നു റോബിനെ പുറത്താക്കിയത്. താരത്തിന്റെ പുറത്താകല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ജനപ്രീയനായ താരമെന്നായിരുന്നു റോബിനെ പലരും വിലയിരുത്തിയത്. താരം ഫൈനലിലെത്തുമെന്നും പലരും പ്രവചിച്ചിരുന്നു.
റോബിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ സ്ഥിരം പ്രശ്നക്കാരനെ പുറത്താക്കിയതില്‍ ചിലര്‍ സന്തോഷം അറിയിക്കുമ്ബോള്‍ മറ്റു ചിലര്‍ സങ്കടം രേഖപ്പെടുത്തുകയാണ്. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരമായ രേഷ്മ നായര്‍. ബിഗ് മലയാളത്തിന്റെ രണ്ടാം സീസണിലെ താരമായിരുന്നു രേഷ്മ.
സീസണ് ടുവില്‍ സമാനമായ രീതിയില്‍ പുറത്തായ താരമായിരുന്നു രജിത്ത് കുമാര്‍. അന്ന് രജിത്തിന്റെ പുറത്താകലിന് കാരണമായത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമായിരുന്നു. രജിത്തിന്റേയും ഗെയിം തന്ത്രവും റോബിന്റെ ഗെയിം തന്ത്രവും പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ രജിത്തിന്റെ അതേ വിധി തന്നെ റോബിനും വരുമ്ബോള്‍ അത് ഓര്‍മ്മിപ്പിക്കുകയാണ് രേഷ്മ തന്റെ പ്രതികരണത്തിലൂടെ.
ജാസ്മിന് പൊളിച്ച് മുത്തേ എന്നു പറഞ്ഞുകൊണ്ട് റോബിന്റെ തിരിച്ചുവരവില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജാസ്മിനെ അഭിനന്ദിക്കുന്നുണ്ട് രേഷ്മ. ഇത് എവിടയോ കണ്ടതല്ലോ? സെയിം ഗെയിം, സെയിം സ്ട്രാറ്റജി, സെയിം പിആര്‍ ഡ്രാമ, സെയിം ടോക്സിക് ഫാന്‍സ്, ഹഹഹ സെയിം വിധി എന്നു പറഞ്ഞാണ് രേഷ്മ റോബിന്റെ പുറത്താകലിനെ കളിയാക്കുന്നത്. താരത്തോട് ബിഗ് ബോസ് പുറത്തേക്ക് വരാന്‍ പറയുന്ന വീഡിയോയും രേഷ്മ പങ്കുവച്ചിട്ടുണ്ട്.
അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റോബിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. താരത്തെ കാത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ വലിയൊരു ജനസമൂഹം തന്നെ എത്തിയിരുന്നു. കഴുത്തില്‍ മാലയിട്ടും കപ്പ് നല്‍കിയുമാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്. ആരാധകരെയും അവരുടെ സ്നേഹത്തേയും കണ്ട് താന്‍ ഞെട്ടിയെന്നാണ് റോബിന് പറഞ്ഞത്. താരത്തെ പുറത്താക്കിയത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ റോബിനെ ബിഗ് ബോസിലേക്ക് തിരികെ കൊണ്ടു വരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ജാസ്മിന് ഷോയില്‍ നിന്നും ഇറങ്ങിപ്പോയത്. തനിക്ക് ആത്മാഭിമാനമാണ് വലുതെന്നും റോബിനെ തിരിച്ചു കൊണ്ടു വരുന്നിടത്ത് താനിനി നില്‍ക്കില്ലെന്നും പറഞ്ഞ് ഇറങ്ങിപ്പോയ ജാസ്മിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്.
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…