topnews

ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർ ദയ അർഹിക്കുന്നില്ല, പൊട്ടിക്കരഞ്ഞ് ബീഡി തൊഴിലാളി

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർ യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ആളാണ് ജനാർദ്ദനൻ. ആലോചിക്കുമ്പോൾ തന്നെ ചത്താൽ മതി എന്ന് തോന്നിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റിനെ വിമർശിക്കണമെന്നും ജനാർദ്ദനൻ പറഞ്ഞു. ആ സമയത്ത് തന്റെ കാര്യം മാത്രം നോക്കി പൈസയും കൈയ്യിൽ വെച്ച് തനിക്ക് ഇരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കൊറോണ വന്നത് രാഷ്ട്രീയം നോക്കിയിട്ടാണോ? വലിയ കോടീശ്വരന്മാർ വരെ കൊറോണ വന്ന് മരിച്ചിട്ടില്ലേ? അവർ പോകുമ്പോൾ കോടികളും കൊണ്ടാണോ പോയത്. മനുഷ്യന്മാർക്ക് ഇതെങ്ങനെ കഴിയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ചത്താ മതി എന്ന് തോന്നിപ്പോകും. തട്ടിപ്പ് നടത്തിയവർ ഒരു വിധത്തിലും ദയയും അർഹിക്കുന്നില്ല’, ജനാർദനൻ കൂട്ടിച്ചേർത്തു. രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് ജനാർദ്ദനൻ നൽകിയത്. ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്ന സമയത്ത് മരുന്നിന് വിലയിട്ടതറിഞ്ഞായിരുന്നു തുക സംഭാവന നൽകിയത്. ബീഡി തെറുത്ത് കിട്ടിയ തുക ആയിരുന്നു ഇത്. ജനാർദ്ദനൻ സംഭാവന നൽകിയത് വലിയ രീതിയിൽ ചർച്ച ആയിരുന്നു. ഇതിന് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

4 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

12 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

26 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

41 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago