topnews

“ഞാനൊരു യഥാർഥ കമ്യൂണിസ്റ്റുകാരനാണ്” – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ വയോധികൻ ഇവിടെയുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡി തൊഴിലാളി കണ്ണൂർ അവേര സ്വദേശി ജനാർദനനാണ്. എല്ലാവർക്കും ഇതൊരു പ്രചോദനമാകുമെങ്കിൽ താൻ ഹാപ്പിയാണെന്നാണ് ജനാർദനൻ പറയുന്നത്.

ഞാനൊരു യഥാർഥ കമ്യൂണിസ്റ്റുകാരനാണ്. കമ്യൂണിസ്റ്റുകാരൻ എന്നു പറയുമ്പോൾ നൂറുശതമാനം കമ്യൂണിസ്റ്റ് ആയിട്ടില്ല. അമ്പതു ശതമാനമേ ആയിട്ടുള്ളൂ- ജനാർദൻ പറഞ്ഞു. അതെന്താ കുറവ് എന്ന ചോദ്യത്തിന് -ഒരു കമ്യൂണിസ്റ്റുകാരൻ എന്നു പറയുമ്പോൾ സ്വന്തം ജീവൻ തന്നെ പാർട്ടിക്കു വേണ്ടി ദാനം ചെയ്യണം എന്ന കാഴ്ചപ്പാടാണുള്ളത്. പക്ഷെ ഞാൻ ജീവനൊന്നും കൊടുത്തിട്ടില്ല. എനിക്ക് അതിനുള്ള സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. ജീവൻ കൊടുക്കാൻ വേണ്ടിയുള്ള അവസരം ഉണ്ടായാൽ ഞാൻ എന്റെ ജീവൻ പാർട്ടിക്കു വേണ്ടി കൊടുക്കും. പാർട്ടിയോട് അത്രയും കൂറുണ്ട്. സംഭാവന നൽകുന്ന കാര്യത്തിൽ മക്കളിൽനിന്ന് പിന്തുണ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

12 വയസ്സുമുതൽ ബീഡി തൊഴിലാളിയാണ് ജനാർദനൻ. കൊവിഡ് വാക്സിന്റെ വിലവർധനവിനെ കുറിച്ചുള്ള വാർത്ത ജനാർദനന്റെ മനസുലച്ചു. തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. ‘പൈസ കുന്നുകൂട്ടിവച്ചിട്ട് കാര്യമുണ്ടോ ? ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയല്ലേ വേണ്ടത്’- ജനാർദനൻ ചോദിക്കുന്നു.

ജനാർദനന്റെ ബാങ്ക് ബാലൻസായി ഇനിയുള്ളത് കേവലം 850 രൂപ മാത്രമാണ്. പക്ഷെ ജീവിക്കാൻ ഉള്ളത് ഇനിയുള്ള കാലം വീട്ടിലിരുന്ന് അധ്വാനിച്ചുണ്ടാക്കുമെന്നു ഉറപ്പുണ്ട് ഈ മനുഷ്യന്. പരിമിതമായ സഹചര്യങ്ങളിലാണ് ജീവിതം. ഭാര്യ കൂടെയില്ലെന്ന വേദന മാത്രമാണ് ജനാർദനന്. പരിമിതികൾക്കിടയിലും ജനാർദനൻ സംതൃപ്തനാണ്.

Karma News Editorial

Recent Posts

മഹിമ നമ്പ്യാരോട് പ്രണയം, വെളിപ്പെടുത്തലുമായി ആറാട്ടണ്ണൻ

സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ…

5 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

37 mins ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

9 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

10 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

10 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

11 hours ago