പുതുമുഖ നടിമാരില്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നിഖില. ഇപ്പോള്‍ നിഖിലയുടെ പുറത്ത് വന്ന ഒരു അഭിമുഖം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരിക്കിയിരിക്കുകാണ്. ഒരു അഭിമിഖത്തില്‍ താന്‍ ബീഫിനെക്കുറിച്ച് പറഞ്ഞിരുന്നു. ശേഷം അത് വലിയ ചര്‍ച്ചയായി. എന്നാല്‍ താന്‍ പറഞ്ഞത് കൊല്ലുകയാണെങ്കില്‍ എല്ലാത്തിനെയും കൊല്ലാം അല്ലെങ്കില്‍ ഒന്നിനെയും കൊല്ലെരുതെന്നാണെന്ന് നിഖില പറയുന്നു.
താന്‍ ബീഫിന്റെ കാര്യം പറഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളും അന്വേഷിച്ചത് പോര്‍ക്ക് കഴിക്കുമോ എന്നായിരുന്നു. ആ അഭിമുഖത്തിന് ശേഷം ആളുകള്‍ തന്റെ രാഷ്ട്രീയം അന്വേഷിച്ച് തുടങ്ങി. ഞാന്‍ ബിഫും പോര്‍ക്കും കഴിക്കും. അത് ഇതുവരെ എവിടെയും പറയുവാന്‍ പറ്റിയിട്ടില്ല. ഇതെല്ലാം കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിട്ടുമില്ല. കാരണം വീട്ടില്‍ അച്ഛന് ഇതെല്ലാം കഴിക്കുവാന്‍ കൊണ്ടുവരുമായിരുന്നുവെന്ന് നിഖില വിമല്‍ പറഞ്ഞു.
താന്‍ മുമ്പ് ബീഫിനെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ് രാഷ്ട്രീയം ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. അതിന് മുമ്പ് തന്നോട് ആരം രാഷ്ട്രീയം ചോദിച്ചിട്ടില്ല. തന്റെ ആ അഭിമുഖം വൈറലാക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആളുകളുടെ ചോയിസ് അല്ലെ എന്ത് ഭക്ഷണം കഴിക്കണം എന്നത്. ചിലര്‍ പറയും ചിക്കന്‍ കഴിക്കും പക്ഷേ ബീഫ് കഴിക്കില്ല. പക്ഷെ കൊല്ലുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ തനിക്ക് അറിയില്ല. ഇതിന് മാറ്റം വരുത്തണമെങ്കില്‍ നമ്മള് തന്നെ വിചാരിക്കണം.
നമുക്ക് ആരോടും ഒന്നും കഴിക്കണമെന്നോ വോണ്ടെന്നോ പറയുവാനുള്ള അവകാശമില്ല. താന്‍ ആരോടും വെജിറ്റേറിയന്‍ കഴിക്കരുതെന്ന് പറയാറില്ല. ബീഫ് പരാമര്‍ശം ആ അഭിമുഖത്തിലെ ഗെയിമിന്റെ ഭാഗമായി പറഞ്ഞതാണെന്നും നിഖില വിമല്‍ പറഞ്ഞു.
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…