entertainment

കൃഷ്ണ വിഗ്രഹത്തോട് വരെ ദേഷ്യപ്പെടും, പലതവണ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, ഹൃദയം തകര്‍ന്ന് പോയി, ബീന ആന്റണി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഈ താര ദമ്പതികള്‍. ജീവിതത്തിലുണ്ടായ പ്രതിസന്ധികളിലും നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങളിലും തളരാതെ പരസ്പരം താങ്ങും തണലുമായി ഏവരെയും അസൂയാലുക്കളാക്കുന്ന ജീവിതമാണ് ഇവരുടേത്.

മനോജ് സീരിയല്‍ രംഗത്ത് സജീവമാകുന്നതിന് മുമ്പ് തന്നെ ബീന ആന്റണി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയായിരുന്നു. വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ട ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മതാചാരങ്ങള്‍ എല്ലാം ഉപേക്ഷിച്ച് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ ഇരുവരുടേയും വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. ഇപ്പോള്‍ മനോജിന്റെ സ്വഭാവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

ബീന ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ, ‘മനോജ് പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. പ്രണയിക്കുന്ന സമയത്ത് തന്നെ മനോജിന്റെ സ്വഭാവം എനിക്ക് മനസിലായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമെങ്കിലും അതേ വേഗത്തില്‍ തന്നെ തണുക്കുന്ന സ്വഭാവമാണ് മനോജിന്റേത്. ചിലപ്പോള്‍ ഭഗവാന്‍ കൃഷ്ണനോട് വരെ മനോജ് പിണങ്ങും. എന്നിട്ട് വിഗ്രഹം അലമാരയിലോ മറ്റോ ഒളിപ്പിച്ച് വെക്കും. അങ്ങനെയൊക്കെയാണ് മനോജ് പെരുമാറുന്നത്. എന്നോട് ദേഷ്യപ്പെടുമ്പോള്‍ എനിക്ക് തോന്നും മനോജ് ഇപ്പോള്‍ എന്നെ തിന്നുമായിരിക്കും എന്ന് ആ ശബ്ദവും പെരുമാറ്റവും അങ്ങനെയാണ്. ദേഷ്യപ്പെട്ട് കഴിഞ്ഞ് ഇരിക്കുമ്പോള്‍ വെറുതെ പോയി മനൂവെന്ന് വിളിച്ചാല്‍ തന്നെ ആള് കൂളാകും.’

‘പക്ഷെ സംഭവമെല്ലാം കണ്ട എഫക്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് പോയി ആശ്വാസിപ്പിക്കാന്‍ തോന്നാറില്ല. ദേഷ്യപ്പെട്ട് മനോജ് ചിലപ്പോള്‍ ഇറങ്ങിപ്പോകും. ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ ഹൃദയം തകര്‍ന്ന് ഇരുന്നു. പിന്നെ പിന്നെ എനിക്ക് ശീലമായി. ബൈക്കിലാണ് മനോജ് പുറപ്പെട്ട് പോകുന്നത്. ഇതുവരെ ഒരു അഞ്ഞൂറ് തവണയെങ്കിലും മനോജ് ഇറങ്ങിപ്പോയിട്ടുണ്ടാകും. പോയി കുറച്ച് സമയം കഴിയുമ്പോള്‍ ടൗണിലെല്ലാം കറങ്ങി തിരികെ വരും.’

Karma News Network

Recent Posts

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

4 mins ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

7 mins ago

സിനിമയില്‍ അവസരം കിട്ടിത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക- ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് നടനും സംവിദായകനുമായ ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍…

22 mins ago

മന്ത്രിയാകാനുള്ള സാഹചര്യം അനുകൂലം, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ ലഭിച്ചാൽ നിരസിക്കില്ല, തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇത്തവണ സാഹചര്യം അനുകൂലമാണ്, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.…

39 mins ago

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, നടത്തിയവര്‍ക്ക് ഭ്രാന്ത് എന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ…

48 mins ago

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട, 16 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വൻ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ്…

1 hour ago