entertainment

കിടപ്പറ രംഗങ്ങളില്ല, പ്രേക്ഷകർക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളിൽ ഷൂട്ട് ചെയ്യാറില്ല- ബീന ആന്റണി

സീരിയലുകൾക്ക് സെൻസറിം​ഗ് വേണമെന്ന പരാമർശത്തിനെതിരെ ബീന ആന്റണി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വാക്കുകളിങ്ങനെ, സീരിയലുകളിൽ ഒരിക്കൽ പോലും പട്ടിയെന്നോ തെണ്ടിയെന്നോ പോലുള്ള വാക്കുകൾ പോലും ഉപയോഗിക്കുന്നില്ല. വളരെ വൾഗറായ രീതിയിൽ എക്‌സ്‌പോസ് ചെയ്ത് ഞങ്ങൾ കാണിക്കാറില്ല. ഇഴുകി ചേർന്ന് അഭിനയിക്കാറില്ല. കിടപ്പറ രംഗങ്ങളില്ല. കുടുംബ പ്രേക്ഷകർക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളിൽ ഷൂട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് സീരിയലുകളിൽ സെൻസറിംഗ് കൊണ്ടുവരുന്നത്

കഴിഞ്ഞ 30 വർഷത്തിനിടെ ഞാൻ സീരിയൽ മേഖലയിൽ നിന്ന് ഒരിക്കൽ മാത്രമാണ് ഇടവേള എടുത്തിട്ടുള്ളത്. അത് എന്റെ പ്രസവത്തിന്റെ സമയത്ത് മാത്രമാണ്. അതും പരമാവധി മൂന്ന് മാസം മാത്രമാണ് അവധിയെടുത്തത്. ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊന്നും സ്ഥിരതയില്ല എന്ന് പറയേണ്ടി വരും. വർഷങ്ങൾക്ക് മുമ്പ് ഞാൻ നായികയായിരുന്ന സമയത്ത് സിനിമാ നടിമാരെ വഴിപിഴച്ച്‌ പോയ സ്ത്രീകളായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്. എന്നാൽ ടിവി സീരിയലുകളിലെ അഭിനേതാക്കളെ അവർ ഗൗരവത്തോടെ കണ്ടിരുന്നു. എനിക്ക് ധാരാളം പ്രണയലേഖനങ്ങളൊക്കെ ലഭിക്കാറുണ്ടായിരുന്നു. ചിലത് രക്തത്തിൽ എഴുതിയതായിരുന്നു. അന്ന് തന്റെ തപസ്യ എന്നൊരു ഷോ വലിയ ഹിറ്റായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന നടി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്. നിലവിൽ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

29 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

45 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

2 hours ago