വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ വിജയത്തിൽ വിഷമം ഉണ്ടെന്നും താൻ അസ്വസ്ഥയാണെന്നും തുറന്നു പറഞ്ഞ് ഫിലിം എഡിറ്റർ ബീനാ പോൾ. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്നാണ് ബീനാ പോളിന്റെ വാദം.ബോക്സ്ഓഫീസിൽ 200 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. ‘ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതിൽ ഞാൻ അസ്വസ്ഥയാണ്.
ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു. എങ്കിൽ, ഈ സിനിമയ്ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ആർക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാൻ കഴിയും, അവർ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്തുതകൾ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലർ മാറ്റേണ്ടിവന്നത്’.
‘വസ്തുതാപരമായി തെറ്റായ ഒരു സിനിമ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നതും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്നതും കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നുവെന്നും ബീന പോൾ പറഞ്ഞു. ഈ ചിത്രത്തിന് ഒരു തരത്തിലുള്ള സിനിമാറ്റിക് മൂല്യവും ഇല്ല. കേരളത്തെപ്പറ്റി ചില ആളുകളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു വിവരണം മാത്രമാണ് ചിത്രത്തിൽ ഉള്ളതെന്നും അവർ പറഞ്ഞു. അതേസമയം വിമർശനങ്ങൾ നടക്കുമ്പോഴും കേരളാ സ്റ്റോറി വിജയക്കുതിപ്പ് തുടരുകയാണ്. 200 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള നേട്ടം.
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…