കൊച്ചി. ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് അറസ്റ്റിലായ അഖില്‍ സജീവ്. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിൻ രാജ്, അനുരൂപ് എന്നിവർ ആണ് ആ നാലംഗസംഘം എന്നാണ് അഖിൽ പറയുന്നത്. തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം എന്നും സൂചനയുണ്ട്. അഖിലിന്റെ മൊഴിയോടെ തട്ടിപ്പ് കേസുകളിൽ ഈ നാലുപേരും പ്രതികളാകും. പുറത്തുവന്നത് കൂടുതൽ ഗൗരവമുള്ള തട്ടിപ്പുകളാണ്. സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തി.
അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പത്തനംതിട്ട ശാഖയിലാണ് അഖിലിന്റെ അക്കൗണ്ട്. ഈ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഖിലിന്റെ അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്.
കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ പേരെ നാളെ പ്രതിചേര്‍ക്കും. നാളെ സജീവിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം നിയമന തട്ടിപ്പില്‍ പങ്കില്ലെന്ന് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞിരുന്നു. പത്തനംതിട്ട എസ്പിയുടെ ചോദ്യം ചെയ്യലിലും മൊഴി ആവര്‍ത്തിച്ചു.
തമിഴ്നാട്ടിലെ തേനിയ്ക്കു സമീപത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ പിടിയിലായത്. അഖില്‍ സജീവന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് പോലീസ്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പരാതിക്കാരന് ഹരിദാസ് ഒളിവില്‍ പോയത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹരിദാസിന് നോട്ടീസ് നല്‍കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മറ്റൊരു പ്രധാന പ്രതി ലെനിന് രാജും ഒളിവിലാണ്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…