topnews

ഷി ചിൻ പിങ് വീട്ടുതടങ്കലിലോ? ബെയ്ജിങ്ങിൽ മുന്നറിയിപ്പില്ലാതെ വിമാന സർവീസും ട്രെയിൻ സർവീസും നിർത്തി

ലോകത്തെ ഏറ്റവും നിഗൂഢമായ രാഷ്ട്രങ്ങളിലൊന്നാണ് ചൈന. ചൈനയുമായി ബന്ധപ്പെട്ട സർക്കാർ വിരുദ്ധ വാർത്തകളൊന്നും മാധ്യമങ്ങളിൽ എത്താറില്ല. ചൈനയിൽ അട്ടിമറി നടന്നുവെന്നും പ്രസിഡന്റ് ഷിജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലപ്പത്ത് നിന്നും മാറ്റിയെന്നും, വീട്ടുതടങ്കലിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ബെയ്ജിങ് ഇപ്പോള്‍ സൈനികര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും, അവരുടെ കീഴിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തില്‍നിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സർവീസുകൾ ഇതില്‍ ഉള്‍പ്പെടും. കാരണം ഇതുവരെയും അറിയിച്ചിട്ടില്ല.

നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാങ്ഹായ് അടക്കം മറ്റു ചൈനീസ് നഗരങ്ങളില്‍ വ്യോമ, റെയില്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ‌ ഷി ചിൻ പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ ശക്തമായി. ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി മടങ്ങിയിരുന്നു. ഷി ചിൻ പിങ്ങിനെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും വീട്ടുതടങ്കലിലാക്കിയെന്നുമാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്ന് നൂറുകണക്കിന് സൈനിക വാഹനങ്ങൾ തലസ്ഥാനമായ ബീജിംഗിലേക്ക് മാർച്ച് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ചൈന വിട്ടിട്ടില്ലാത്ത പ്രസിഡന്റ് ഷി ജിൻപിംഗ്, കഴിഞ്ഞ ആഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ നിന്ന് മടങ്ങിയതിന് ശേഷം ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.തൽഫലമായി, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്റെയും മറ്റ് നേതാക്കളും ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. തലസ്ഥാനമായ ബെയ്ജിംഗ് വിമാനത്താവളത്തിൽ നിന്ന് 59% വിമാനങ്ങൾ 22 മുതൽ സർവീസ് നടത്തുന്നില്ല. ഇതോടെ ആഭ്യന്തര സർവീസുകളെ ശനിയാഴ്ച പൂർണമായും ബാധിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള അതൃപ്തിയെ തുടർന്നാണ് അദ്ദേഹത്തെ നീക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ തീരുമാനിച്ചതെന്നാണ് സൂചന. ബെയ്ജിംഗിലെ പൊതുഗതാഗത സംവിധാനവും സ്തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ ഷിയെ പുറത്താക്കിയതിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നുവരുമ്പോഴും, ഷിയുടെ അധികാരം കൂടുതൽ ഏകീകരിക്കാൻ സഹായിക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടുത്ത മാസം ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായ റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒക്‌ടോബർ 16-ന് നടക്കുന്ന പാർട്ടിയുടെ 20-ാമത് ദേശീയ കോൺഗ്രസിൽ, ഷി മൂന്നാമത് അധികാരത്തിലെത്താൻ നീക്കം നടത്തുമെന്നാണ് പറയുന്നത്. ഷീ ജി്ംഗ്പിംഗിൽ മാവോ ശൈലിയിലുള്ള വ്യക്തിത്വ ആരാധന വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് ഈ നീക്കം. ഷീയോടും അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും അങ്ങേയറ്റം വിശ്വസ്തത കാണിക്കാൻ സ്ഥാപനങ്ങളും രാഷ്ട്രീയ വ്യക്തികളും മത്സരിക്കുന്നു.

 

 

Karma News Network

Recent Posts

നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…

22 mins ago

മോദിയുടെ പവർ, കുതിച്ചുകയറി ഓഹരി വിപണി, എക്‌സിറ്റ് പോള്‍ ഇഫക്ട്

മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…

25 mins ago

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…

49 mins ago

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, ആശംസയുമായി വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

58 mins ago

അതിർത്തിയിൽ വെടിവെപ്പ്, പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…

1 hour ago

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

2 hours ago