entertainment

സർക്കാർ ജോലിയും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു, തുറന്നുപറഞ്ഞ് സാജൻ സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജൻ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഇദ്ദേഹം. സീരിയൽ രം​ഗത്തേക്ക് സാജൻ കടന്നുവന്നിട്ട് ഇരുപത്തിഒന്ന് വർഷമാവുന്നു. ഇരുപത്തിയൊന്ന് വർഷങ്ങൾ മുൻപേ സാജൻ എങ്ങനെ അഭിനയ ജീവിതം തുടങ്ങിയോ. ഇന്നും ആമുഖഭാവം തന്നെയാണ് താരത്തിന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഭാര്യ സീരിയലിന് വേണ്ടി തടി കൂടിയതിന് ശേഷം വന്നമാറ്റത്തെകുറിച്ചും പിന്നെ തടി കുറച്ചതിനെ പറ്റിയുമൊക്കെ തുറന്നു പറയുകയാണ് താരം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സാജൻ എങ്ങനെ സ്വന്തം പ്രൊഫഷനും അഭിനയവും ഒരുമിച്ചുകൊണ്ടുപോകുന്നു എന്നുള്ളതിന്റെ ഉത്തരം പറയുകയാണ്

വാക്കുകൾ,

എന്റെ ഓഫീസിൽ എനിക്ക് പാര വച്ച ഒരാളെയും എനിക്കറിയില്ല. എനിക്കങ്ങനെ ആരെങ്കിലും വച്ചിട്ടുണ്ടോ എന്നും അറിയില്ല. എന്നാൽ ഡിപ്പാർട്മെന്റിന്റെ പുറത്തുനിന്നും പാരകൾ വന്നിട്ടുണ്ട്. കൃത്യമായി ഓഫീസിൽ വന്നിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. അതിനൊക്കെ എന്റെ വകുപ്പ് തന്നെ കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്.

ഒന്നാമത്തെ കാര്യം എന്റെ ഓഫീസ് കാര്യങ്ങളൊന്നും ഞാൻ മുടക്കാറില്ല എന്നതാണ്. കഴിയുന്നതും എന്റെ ജോലികൾ, വളരെ ആത്മാർത്ഥമായ രീതിയിൽ ചെയ്തു തീർക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നമ്മളൊരു ജോലി വേണ്ടെന്ന് വച്ചുചെയ്യുമ്പോളാണ് പ്രശ്നം. നമ്മൾ എന്തുജോലി ചെയ്താലും വേണം എന്ന് വച്ച് ചെയ്‌താൽ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ രാത്രിയിൽ ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള സംവിധാനം അവർ എനിക്കുണ്ടാക്കി തന്നു. അതിപ്പോ രാത്രി രണ്ടുമണി മൂന്നുമണി നേരത്തും ഓഫീസിൽ പോയി ജോലിചെയ്യാനുള്ള സൗകര്യം ഓഫീസിൽ എനിക്കുണ്ട്. അതിരാവിലെ പോയി ചെയ്യാനുള്ള സ്വകര്യവും എനിക്കുണ്ട്. ഷൂട്ട് കഴിഞ്ഞിട്ട് വന്നു ജോലി തീർത്തിട്ട് പോകാറും ഉണ്ട്

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

6 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

34 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago