topnews

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അതേസമയം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം നാളെത്തോടെ രൂപപ്പെടുമെന്നാണ് റിപ്പോർട്ട്. കോമറിൻ ഭാഗത്തും സമീപ ശ്രീലങ്കൻ തീരത്തുമായി ചക്രവാതചുഴിയും നിലനിൽക്കുന്നു.

കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂന മർദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Karma News Editorial

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

11 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

37 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

60 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago