topnews

ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ബാലറ്റ് പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ച് തൃണമൂൽ പ്രവർത്തകർ, വ്യാപക അക്രമം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വ്യാപക അക്രമങ്ങൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 22 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മാൾഡയിൽ തൃണമൂൽ പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തൃണമൂൽ പ്രവർത്തകൻ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രദേശത്ത് വ്യാപകമായ അക്രമണം തുടരുകയാണെന്നാണ് വിവരം. മുര്‍ഷിദാബാദിലും സമാനമായ ഏറ്റുമുട്ടലുണ്ടായി. ശനിയാഴ്ച രാവിലെ ഏഴ് മണിക്കുണ്ടായ അക്രമണത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവർത്തകർ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിൽ പരം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നു എന്ന അപൂർവതയുമുണ്ട്. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.00 മണിക്കാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു. പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ബാലറ്റ് പെട്ടിയുമായി കുതിരപ്പുറത്ത് വന്ന അജ്ഞാതൻ കടന്നുകളഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രാണരക്ഷാർത്ഥം സമീപത്തെ കടകളിൽ അഭയം തേടിയിരിക്കുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ കഴിഞ്ഞ രാത്രി കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ അക്രമാസക്തരായ പ്രവർത്തകർ വീടുകൾ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു.

മഹമ്മദ്പൂർ നമ്പർ 2 ഏരിയയിലെ 67, 68 ബൂത്തുകളിൽ കേന്ദ്ര സേനയെ ലഭിക്കുന്നതുവരെ, പുർബ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാം ബ്ലോക്ക് 1 ലെ പ്രാദേശിക വോട്ടർമാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു.

Karma News Network

Recent Posts

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

15 mins ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

48 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

1 hour ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

3 hours ago