national

പൊട്ടിക്കരഞ്ഞ്‌ ആരാധകര്‍; നിശ്‌ചലമായി ബംഗളുരു

ബംഗളുരു: പവര്‍ സ്‌റ്റാറിന്റെ അകാല വിയോഗം ഉള്‍ക്കൊള്ളാനാകാതെ ആരാധകര്‍. കന്നഡ സൂപ്പര്‍ താരം പുനീത്‌ രാജ്‌കുമാറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ബംഗളുരു വിക്രം ആശുപത്രിക്ക്‌ മുന്നില്‍ വികാരഭരിതമായ രംഗങ്ങളാണ്‌ അരങ്ങേറിയത്‌.പരസ്‌പരം ആലിംഗനം ചെയ്‌തും തലയില്‍ കൈകൊണ്ട്‌ അടിച്ചും ആരാധകര്‍ പൊട്ടിക്കരഞ്ഞു.

ബംഗളുരു നഗരം പൂര്‍ണമായും സ്‌തംഭിച്ച അവസ്‌ഥയിലാണ്‌. അനിഷ്‌ട സംഭവങ്ങള്‍ ആരാധകരുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിലാണ്‌ അധികൃതര്‍. നഗരത്തിലുടനീളം പോലീസ്‌ വിന്യാസം ശക്‌തമാക്കി. ബംഗളുരു കമ്മിഷണറേറ്റ്‌ പരിധിയില്‍ നാളെ അര്‍ധരാത്രി വരെ സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായി. മൃതദേഹം പൊതുദര്‍ശനത്തിന്‌ വെക്കുന്ന കണ്‌ഠീരവ സ്‌റ്റുഡിയോയ്‌ക്കു ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയും മുതിര്‍ന്ന നേതാക്കളും പുനീതിന്റെ സഹോദരങ്ങളായ സൂപ്പര്‍ താരം ശിവരാജ്‌ കുമാറും നടന്‍ രാഘവേന്ദ്ര രാജ്‌കുമാറുമെല്ലാം ജനങ്ങളോടും പുനീതിന്റെ ആരാധകരോടും ആവര്‍ത്തിച്ച്‌ അഭ്യര്‍ഥിക്കുകയാണ്‌ “പുനീതിനെ സമാധാനപൂര്‍വം യാത്രയയയ്‌ക്കണ”മെന്ന്‌. അവര്‍ക്കെല്ലാമറിയാം ആരാധകര്‍ നിയന്ത്രണം വിടുമെന്ന്‌. ആരാധന അക്രമത്തിനു വഴിമാറുമെന്ന്‌. 2006 ഏപ്രിലില്‍ പുനീതിന്റെ പിതാവും കന്നഡയിലെ ഇതിഹാസ താരവുമായ ഡോ.രാജ്‌കുമാറിന്റെ ഭൗതിക ശരീരം ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴുണ്ടായ അക്രമസംഭവങ്ങളാകാം അവരുടെ മനസില്‍.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു നെഞ്ചുവേദനയെ തുടര്‍ന്ന്‌ പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പ്രിയ താരം ഗുരുതരാവസ്‌ഥയിലാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആശുപത്രിക്ക്‌ മുന്നിലും പുനീതിന്റെ വസതിക്കുമുന്നിലും ആരാധകര്‍ തടിച്ചുകൂടി. മാധ്യമപ്രവര്‍ത്തകരും ആശുപത്രിക്ക്‌ മുന്നില്‍ എത്തിയിരുന്നു. ആശുപത്രിക്ക്‌ മുന്നില്‍ വന്‍ ജനക്കൂട്ടം രൂപപ്പെട്ടതോടെ വന്‍പോലീസ്‌ സേനയെയാണ്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി നിയോഗിച്ചത്‌. ആശുപത്രിയുടെ കവാടത്തിനുമുന്നില്‍ കയര്‍ കെട്ടിയാണ്‌ ആരാധകര്‍ ആശുപത്രിയില്‍ കയറുന്നത്‌ പോലീസ്‌ തടഞ്ഞത്‌.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ, പ്രതിപക്ഷ നേതാവ്‌ സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ, പി.സി.സി. പ്രസിഡന്റ്‌ ഡി.കെ. ശിവകുമാര്‍, ചലച്ചിത്ര താരങ്ങളായ യഷ്‌, ദര്‍ശന്‍, രവിചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്‌ജീവി, സോനു സൂദ്‌, പ്രകാശ്‌ രാജ്‌, റഹ്‌മാന്‍, പൃഥ്വിരാജ്‌, ടൊവീനോ തോമസ്‌ തുടങ്ങി സിനിമാ രംഗത്തെ ഒട്ടനവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

22 seconds ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

27 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

39 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago