തിരുവനന്തപുര : പതിവ് തെറ്റിക്കാതെ ഇക്കുറിയും ക്രിസ്തുമസ് പ്രമാണിച്ച് ബെവ്കോയില്‍ റെക്കോർഡ് മദ്യവിൽപ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.
ഈ വര്‍ഷം 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യം വിറ്റു. 2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യം വിറ്റു. ചങ്ങനാശേരിയാണു രണ്ടാം സ്ഥാനത്ത്. ഇവിടെ 62,87,120 രൂപയുടെ മദ്യവില്പന നടന്നു.
ഇരിങ്ങാലക്കുട (62,31,140 രൂപ), പവര്‍ഹൗസ് ഔട്ട്ലെറ്റ് (60,08,130), നോര്‍ത്ത് പറവൂര്‍ (51,99,570) എന്നിങ്ങനെയാണു വില്പന. പ്രത്യേക ദിവസങ്ങളിൽ റെക്കോർഡ് മധ്യ വില്ക്കാന് നടക്കുന്നത് സംസ്ഥാനത്ത് പതിവാണ്. അതേസമയം ന്യൂ ഇയർ ആകുന്നതോടെ ഈ റെക്കോർഡ് പിന്നിടുമെന്നത് ഉറപ്പാണ്.
അതേസമയം, കഴിഞ്ഞ വർഷം പുതുവത്സരത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നിരുന്നു. 2022 ഡിസംബർ 30ന് 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. വിറ്റുവരവില്‍ 600 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടിയിരുന്നു.
കഴിഞ്ഞ വർഷം 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. കൊല്ലം ആശ്രാമം ഔട്ട്ലെറ്റില് 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റിരുന്നു.
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…