തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റില്നിന്ന് മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റില്‍നിന്നുമാണ് പ്രതി 8200 രൂപയുടെ ജാപ്പനീസ് വിസ്കി കവർന്നത് . കേസിൽ നഗരത്തില്‍ തെരുവുകച്ചവടം നടത്തുന്ന വലിയശാല സ്വദേശി മണികണ്ഠനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഔട്ട്ലെറ്റില്നിന്ന് 8200 രൂപയുടെ ജാപ്പനീസ് വിസ്കി മോഷണം പോയതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.
പ്രതിയുടെ പക്കൽ നിന്ന് മോഷ്ടിച്ച മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലാണ് ഒരാള്‍ മദ്യക്കുപ്പിയുമായി കടന്നുകളയുന്നത് കാണാനായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് സംഘം വൈകാതെ തന്നെ മണികണ്ഠനെ പിടികൂടി. ഇതുവരെ 30,000 രൂപയുടെ മദ്യം ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് നല്‍കുന്നവിവരം.
പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ബെവ്കോ ഔട്ട്ലെറ്റില്നിന്ന് നേരത്തെയും പലതവണകളായി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതായി യുവാവ് വെളിപ്പെടുത്തിയത്. തിരക്കേറിയ സമയത്ത് ഔട്ട്ലെറ്റിലെത്തിയാണ് മോഷണം നടത്തിയിരുന്നത്.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…