entertainment

നന്ദനം സിനിമയുടെ ഡബ്ബിംഗിനിടെ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി പോയി, ഭാഗ്യലക്ഷ്മി പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം. ഇപ്പോള്‍ നന്ദനം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഡബ്ബിംഗിനിടെ സംഭവിച്ച ഒരു കാര്യം പറഞ്ഞിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി.

ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു നന്ദനം സിനിമയുടെ ഡബ്ബിങ് നടന്നത്. താനും ഹരികുമാറും നല്ല സുഹൃത്തുക്കളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സിനിമയുടെ സെറ്റില്‍വെച്ച് ഇരുവരും തമ്മില്‍ ഡബ്ബിംഗിനെ ചൊല്ലി ചില പിണക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ചിത്രത്തില്‍ രേവതി പൃഥ്വിരാജിനെ മനു എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. താന്‍ എത്ര തവണ മനു എന്ന് വിളിച്ചിട്ടും ഹരികുമാറിന് അത് തൃപ്തി ആയതായി തോന്നിയില്ല.

മനു എന്ന് വീണ്ടും വീണ്ടും പറയാന്‍ ഹരികുമാര്‍ പറഞ്ഞു. ഓക്കേ ആയില്ല എന്നാണ് ഹരികുമാര്‍ പറഞ്ഞത്. ഇതു കേട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നതായി ഭാഗ്യലക്ഷ്മി പറയുന്നു. ഉടനെതന്നെ തനിക്ക് ഇനി പറ്റില്ല എന്നു പറഞ്ഞുകൊണ്ട് സ്റ്റുഡിയോ വിട്ട് ഇറങ്ങി. എന്നാല്‍ അദ്ദേഹം തിരികെ വിളിക്കാന്‍ വന്നപ്പോള്‍, പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു.- ഭാഗ്യ ലക്ഷ്മി പറഞ്ഞു.

Karma News Network

Recent Posts

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

2 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

35 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago