topnews

സഹിക്കാനാകാത്ത അവസ്ഥയില്‍ നിന്നതുകൊണ്ട് പ്രതികരിച്ചത്, ഇതിന്റെ പേരില്‍ എന്ത് പ്രശ്‌നം വന്നാലും ഞങ്ങളത് നേരിടും, ഭാഗ്യലക്ഷ്മി പറയുന്നു

യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘം കയ്യേറ്റം ചെയ്ത സംഭവത്തില്‍ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.ഭാഗ്യലക്ഷ്മിയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.ഇപ്പോള്‍ സംഭവത്തില്‍ ഭാഗ്യലക്ഷ്മി തന്നെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.നീതി ലഭിക്കാത്തതുകൊണ്ടാണ് അയാളെ നേരിട്ട് കാണാന്‍ പോയതെന്നും സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ,പല സ്ത്രീകളെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തിയ ഒരാള്‍. മനസിനെ ശാന്തമായി നിര്‍ത്തിയിരിക്കുകയായിരുന്നു.ഫേസ്ബുക്കില്‍ പോലുമില്ല.അതിനിടെയാണ് ശാന്തിവിള ദിനേശ് എന്ന ഒരുത്തന്റെ വിഡിയോ കാണുന്നത്.മണ്‍മറഞ്ഞുപോയ മഹാന്മാരായ ആളുകളെക്കുറിച്ച് മോശമായ രീതിയില്‍ പറയുന്നു.അത് കണ്ട് ഭ്രാന്ത് ആയിപ്പോയി.പലരുടെ അടുത്തും പരാതി കൊടുത്തു.ഒരനക്കവുമില്ല.അതിനിടെയാണ് വിജയ് പി.നായര്‍ എന്നൊരാളെക്കുറിച്ച് പരാതിയുമായി കുറെയധികം സ്ത്രീകള്‍ വരുന്നത്.മനസമാധാനത്തിനു വേണ്ടിയാണ് അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത്.

‘സഹിക്കാനാകാത്ത അവസ്ഥയില്‍ നിന്നതുകൊണ്ട് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്,സഹിക്കാനാകാത്ത അവസ്ഥയിലൊക്കെ എന്നേ ആയതാണ്.ഇനി ഇതിന്റെ പേരില്‍ എന്ത് പ്രശ്‌നം വന്നാലും ഞങ്ങളത് നേരിടും,കാരണം,ഇത്രയും കാലം കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി ഞങ്ങളൊക്കെ നേരിട്ടിട്ടുള്ള ആക്രമണങ്ങളുടെ അനുഭവം ഉണ്ടല്ലോ,അതില്‍ നിന്ന് ഞങ്ങള്‍ക്കൊക്കെ സാമാന്യം തൊലിക്കട്ടിയായിട്ടുണ്ട്.ഇതിന്റെ പേരില്‍ വരുന്ന നിയമനടപടിയും ഞങ്ങള്‍ നേരിടും.അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിലാകെ ആകെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്.ഇതുതന്നെ ഒരു പുരുഷന്‍ ചെയ്താ കയ്യടിക്കാന്‍ ആളുണ്ടാകും.പെണ്ണാണെങ്കില്‍,അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നേരിട്ട് പ്രതികരിക്കാന്‍ പാടില്ല എന്നതാണ്.അതിനും പുരുഷനെ ആശ്രയിക്കണം എന്നതാണ് അവസ്ഥ.

Karma News Network

Recent Posts

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

7 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

7 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

8 hours ago

പാക്കിസ്ഥാന്റെ നട്ടെല്ലുരി മോദി, ചന്ദ്രൻ ഇന്ത്യക്കുള്ളത്

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടി നരേന്ദ്ര മോദിയുടെ കൂറ്റൻ സിക്സറുകൾ.പാക്കിസ്ഥാനു ചന്ദ്രനെ അവരുടെ പതാകയിൽ മതി..എനിക്ക് ചന്ദ്രനിൽ ഇന്ത്യൻ പതാക വേണം.…

8 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം…

9 hours ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , കേരളത്തിന്റെ നീക്കം തടയണം, കേന്ദ്രത്തിന് കത്ത് നൽകി എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു…

9 hours ago