entertainment

പുറത്ത് പോകണമെന്ന് ഭാഗ്യ ലക്ഷ്മി, നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

കുറച്ച് ദിവസമായി സമാധനവും ശാന്തവുമായിരുന്നു ബിഗ് ബോസ് ഹൗസില്‍. എന്നാല്‍ ഇപ്പോള്‍ വീണ്ടുമൊരു പൊട്ടിത്തെറിക്കുള്ള സാധ്യത ഉയരുകയാണ്. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലാണ് ഇതിന് സൂചനയുള്ളത്. മത്സരാര്‍ത്ഥിയായ ഭാഗ്യലക്ഷ്മി നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്.

ഭാഗ്യലക്ഷ്മിക്ക് എതിരെ ഫിറോസ് ഖാന്‍ രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ എപ്പിസോഡിന്റെ അവസാന ഭാഗത്ത് ഇത് കാണിച്ചിരുന്നു. മോണിംഗ് ടാസ്‌ക്കിനിടെയാണ് ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തുന്നത്. പ്രൊമോ വീഡിയോയില്‍ ഭാഗ്യ ലക്ഷ്മിയെ ഫിറോസ് വിഷം എന്ന് വിളിച്ചിരുന്നു. ഈ വീട്ടില്‍ ഒരുപാട് പൊയ്മുഖങ്ങളുണ്ട്. ഒരുപാട് വിഷം നിറഞ്ഞ ആളുകളുണ്ട്. അതില്‍ ഏറ്റവും വലിയ വിഷം ഭാഗ്യലക്ഷ്മി ചേച്ചിയാണെന്നായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. ഇതിന് ശേഷം ഭാഗ്യലക്ഷ്മി നോബിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. എന്തുവേണമെങ്കിലും വിമര്‍ശിച്ചു കൊള്ളട്ടെ പക്ഷെ വിഷം എന്നൊന്നും പറയരുതായിരുന്നുവെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി പൊട്ടിക്കരയുന്നു.

ഭാഗ്യലക്ഷ്മിയെ മറ്റ് താരങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എന്നെ വിടൂ, എന്ന് പറഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. എന്നെ വെളിയില്‍ വിട്ടേക്കാന്‍ ഭാഗ്യലക്ഷ്മി പറയുന്നു. ക്യാമറക്ക് മുന്നിലെത്തി ബിഗ്‌ബോസിനോടും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. വിഷം എന്ന വിളി കേള്‍ക്കുന്നത് ആദ്യമാണ്. തന്നെ ഇവിടെ നിന്നും പുറത്ത് വിടണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അതേസമയം ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസ് പ്രത്യേക പരിഗണന കാണിക്കുന്നുവെന്ന വിമര്‍ശനം പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. നേരത്തെ ഭാഗ്യലക്ഷ്മി കരഞ്ഞപ്പോള്‍ ബിഗ് ബോസ് ആശ്വസിപ്പിച്ചതും ബിഗ് ബോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതുമെല്ലാം കണക്കിലെടുത്താണ് പ്രേക്ഷകരുടെ വിമര്‍ശനം.

Karma News Network

Recent Posts

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

7 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

28 mins ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

57 mins ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

1 hour ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

2 hours ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 hours ago