entertainment

അവർക്ക് മക്കളില്ല എന്ന് പറഞ്ഞ് അമ്മ എന്ന വേറൊരാൾക്ക് കൊടുത്തു- ഭാ​ഗ്യലക്ഷ്മി

തന്റെ ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഭാഗ്യലക്ഷ്‌മി.ശോഭന ഉർവശി, രേവതി, നദിയാ മൊയ്‌തു, കാർത്തിക, പാർവതി, രഞ്ജിനി, മീന തുടങ്ങി മലയാള സിനിമയുടെ എക്കാലത്തെയും പ്രിയനായികമാരുടെ ശബ്ദത്തിനുപിന്നിൽ ഭാഗ്യലക്ഷ്‌മി ആയിരുന്നു. ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള താരമാണ് ഭാഗ്യലക്ഷ്മി. മനോഹരമായ ശബ്ദവും സൗമ്യമായ പെരുമാറ്റവുമായാണ് താരമെത്താറുള്ളത്. വിധികർത്താവായും അവതാരകയായുമൊക്കെ ഭാഗ്യലക്ഷ്മി ടെലിവിഷൻ സ്‌ക്രീനിൽ എത്താറുണ്ട്.

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ ഭാഗ്യലക്ഷമി തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, അന്ന് എല്ലാ അമ്മമാരുടെയും ചിന്ത ആൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണം പെൺകുട്ടികൾക്ക് വേണ്ട എന്നാണല്ലോ. പെൺകുട്ടികൾ നാളെ കല്യാണം കഴിച്ച് പോകാനുള്ളവർ ആണല്ലോ. കല്യാണം കഴിച്ച് പോകാൻ പ്രത്യേകിച്ച് വിദ്യാഭ്യാസവും വേണ്ട. വിവാഹ ജീവിതവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് ചിന്ത. അതുകൊണ്ട് ചേട്ടനെ സ്‌കൂളിൽ വിട്ടു. എന്നെ ജോലിക്ക് വിട്ടു,’

‘ഞാൻ സ്റ്റിച്ചിംഗ് സെന്ററിൽ ജോലിക്ക് പോയിട്ടുണ്ട്. ബ്ലൗസിന്റെ ഹുക്ക് പിടിപ്പിക്കാൻ. ഇപ്പോൾ എന്റെ വീട്ടിൽ ഞാൻ ഹുക്കൊക്കെ നന്നായി പിടിപ്പിക്കുന്നത് അന്ന് പഠിച്ചത് കൊണ്ടാണ്. ഒരു ദിവസം പത്ത് രൂപയാണ് കിട്ടുക. അന്ന് പ്ലാസ്റ്റിക് വയർ കൊണ്ട് കസേര ഉണ്ടാക്കുന്ന പരിപാടിയുണ്ട്. ആ പണിയ്ക്ക് ഒക്കെ പോയിട്ടുണ്ട്. 50 രൂപ വാടക കൊടുക്കാനും കഞ്ഞി കുടിക്കാനുമുള്ളത് അതിൽ നിന്ന് കിട്ടും,’

‘അങ്ങനെ ഇരുന്നപ്പോഴാണ് അമ്മയ്ക്ക് രോഗം വീണ്ടും സീരിയസ് ആയത്. അമ്മ വീണ്ടും ആശുപത്രിയിൽ ആയി. ഞാനും ചേട്ടനും പിന്നെ കോയമ്പത്തൂർ ആയിരുന്ന ചേച്ചിയും വന്നു. അങ്ങനെ ചേച്ചി ജോലിക്ക് ഒക്കെ പോകാൻ തുടങ്ങി എന്നെ സ്‌കൂളിൽ അയച്ചു. മദ്രാസിലെ ഒരു ഹോട്ടലിന്റെ ഉടമായണ് ഞങ്ങളുടെ സ്പോൺസർഷിപ് എടുത്ത് പഠിക്കാൻ വിട്ടത്. പിള്ളേരെ ഇങ്ങനെ സ്‌കൂളിൽ വിടാതെ നിർത്തുന്നത് എന്തിനാ ഞാൻ ഫീസ് കൊടുത്തോളം എന്ന് പറഞ്ഞ് അയച്ചതാണ്,’

‘പക്ഷെ വീണ്ടും എന്റെ പഠിത്തം മുടങ്ങി. ആശുപത്രിയിൽ ഭക്ഷണം ഒക്കെ കൊണ്ടുപോയി കൊടുക്കണ്ടേ. ഉണ്ണി ഏട്ടൻ സ്‌കൂളിൽ പോകും ഞാൻ രാവിലെ ഭക്ഷണം ഉണ്ടാക്കി ആശുപത്രിയിൽ പോകും. അമ്മ രണ്ടു മൂന്ന് മാസത്തോളം അങ്ങനെ ഹോസ്പിറ്റലിൽ കിടന്നു മരിച്ചു

അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലിൽ കിടന്നിരുന്ന ഒരു രോഗി. അവരെ കാണാൻ മകളും മകനും വന്നിരുന്നു. അന്ന് ഞാൻ കഞ്ഞിയുമായി ചെന്നപ്പോൾ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യിൽ കൊടുത്തു. ഇവരോടൊപ്പം പൊയ്‌ക്കോളു എന്ന് പറഞ്ഞു., അമ്മ എന്നെ കൊടുത്തു, ആർക്കോ കൊടുത്തു. ഞാൻ അവിടെനിന്ന് ഇറങ്ങി ഓടി. അവരോടൊപ്പം പോയാൽ ഞാൻ രക്ഷപ്പെടുമെന്ന് ഓർത്ത് കാണും. എന്നോട് ഒന്നും പറഞ്ഞില്ല. ഉണ്ണിയെ കൊടുക്കാൻ പറ്റില്ല അവന് ഫിക്സുണ്ട്. ചേച്ചിക്ക് അത്യാവശ്യം പ്രായമായി. അപ്പോൾ എന്നെ പിടിച്ച് കൊടുത്തു. അവർക്ക് മക്കൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞാൻ അവിടെന്ന് കയ്യും വിടീപ്പിച്ച് ഓടി. ആ ഓട്ടം ചെന്ന് നിന്നാണ് മദ്രാസ് സെൻട്രൽ ഹോസ്പിറ്റലിന്റെ മുന്നിലാണ്. അന്ന് ഒരു പാലത്തിന്റെ മുകളിലൂടെയാണ് ഞാൻ ഓടിയത്. ഈയിടെ ഞാൻ അതിന്റെ മുകളിലൂടെ ഒന്ന് നടന്നു,

Karma News Network

Recent Posts

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

18 mins ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

57 mins ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

1 hour ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

2 hours ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

2 hours ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

3 hours ago