entertainment

ലോക്ഡൗണ്‍ കാലമായിരുന്നത് കൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്, ഭാമ പറയുന്നു

മലയാളികളുടെ പ്രിയ നായിക ഭാമയുടെ മകള്‍ ഗൗരിയുടെ ജന്മദിനം കുറച്ച് ദിവസങ്ങള്‍ മുമ്പായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. 2020 ഡിസംബറിലാണ് ഭാമയുടെയും ഭര്‍ത്താവ് അരുണിന്റെയും ജീവിതത്തിലേക്ക് കുഞ്ഞ് എത്തുന്നത്. എന്നാല്‍ ഗര്‍ഭകാലത്തെ കുറിച്ചോ മറ്റും താരം ആരോടും പറഞ്ഞിരുന്നില്ല മകളുടെ ആദ്യ ജന്മദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കു വെച്ചത്. ഇപ്പോള്‍ സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഭാമ.

ഭാമയുടെ വാക്കുകള്‍ ഇങ്ങനെ, ഭര്‍ത്താവായ അരുണ്‍ തന്നോട് അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. കല്യാണത്തിന് മുന്‍പ് മൂന്ന് വര്‍ഷത്തോളം താന്‍ അഭിനയിച്ചിരുന്നില്ല. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് തനിക്ക് പറയാനുള്ളത്. ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ആണെങ്കില്‍ തീര്‍ച്ചയായും താന്‍ മടങ്ങി വരും. മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്ക് ആവും അവസരം കൂടുതലെന്ന് അറിയാം. പിന്നെ, വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി കഴിഞ്ഞാല്‍ എത്രത്തോളം അവസരം കിട്ടും എന്നുള്ള തിരിച്ചറിവ് തനിക്കുണ്ട്.

അതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയിച്ചേ പറ്റൂ എന്നുള്ള വാശി ഒന്നുമില്ല. അഭിനയിക്കണമെന്നാണ് ആഗ്രഹം. അതെന്നും മായതെ മനസിലുണ്ടാവും. ലോക്ഡൗണ്‍ കാലമായിരുന്നത് കൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്. ‘വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍. അതുകൊണ്ട് ഗര്‍ഭകാലം എന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.

വിവാഹം കഴിഞ്ഞ് ഞങ്ങളുടേത് മാത്രമായ യാത്രകള്‍ക്ക് ഒരുങ്ങുമ്പോഴെക്കുമാണ് ലോക്ഡൗണ്‍ വരുന്നത്. ഈ സമയത്ത് ഞാന്‍ ഗര്‍ഭിണിയുമായി. ലോകം മുഴുവന്‍ നിശ്ചലമായ സമയമാണ്. മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് നോക്കുമ്‌ബോള്‍ വരച്ച് വച്ചത് പോലെ അനക്കമില്ലാതെ കായലും റോഡുമൊക്കെ കാണാമായിരുന്നു. നാല് ചുവരുകള്‍ക്കുള്ളില്‍ പെട്ട് പോയത് പോലെ തോന്നി. ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങാന്‍ പോലും പേടി ആയിരുന്നു. ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

4 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

32 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago