entertainment

പത്തനാപുരത്ത് മത്സരിച്ചത് ബിജെപിയുടെ നിർബന്ധം മൂലം, ഇനി രാഷ്ട്രീയത്തിലേക്കില്ല- ഭീമൻ രഘു

ജയന്റെ പെട്ടന്നുള്ള മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ്‌ ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. അടുത്തിടെ നടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇപ്പോളിതാ താൻ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് പറയുകയാണ് താരം.

ഒരിക്കലും രാഷ്ട്രീയക്കാരനായിരുന്നില്ല. തനിക്ക് രാഷ്ട്രീയം മടുത്തു. പത്തനാപുരത്ത് സിനിമ നടൻമാർ മത്സരിക്കാനിറങ്ങിയപ്പോഴാണ് താനും ബിജെപി സ്ഥാനാർത്ഥിയായ മത്സര രംഗത്തിനിറങ്ങിയത്. ഗണേഷ്‌കുമാറും ജഗദീഷും മത്സരിച്ചപ്പോൾ തന്നോടും മത്സരിക്കാൻ ബിജെപി നിർബന്ധിക്കുകയായിരുന്നു

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ഗുഡ് ബൈ പറയുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ബന്ധം പുലർത്തിയിട്ടില്ല. തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായും ബന്ധമുണ്ട്. എല്ലാവരെയും വേണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പലതവണ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹവുമായി അടുപ്പവുമുണ്ട്. തന്റെ മകളുടെ വിവാഹത്തിന് പിണറായിയെ ക്ഷണിച്ചിട്ടുണ്ട്.

നാടിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താൻ ഇഷ്ടപ്പെടുന്നു. അവസരം കിട്ടിയാൽ അദ്ദേഹത്തെ സന്ദർശിക്കും. മോദി രാജ്യത്തിനായി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ കോളേജ് വിദ്യാഭ്യാസകാലത്ത് താൻ ഇടതുപക്ഷ അനുഭാവിയായിരുന്നു. അന്ന് സമരം ചെയ്തു കോളേജ് പൂട്ടിച്ചിട്ടുണ്ട്. ഇന്നത്തെ പല നേതാക്കൻമാരും തന്റെ കൂടെ കോളേജിൽ പഠിച്ചവരാണ്. അവരൊക്കെയായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

23 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

30 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

40 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago