സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ നിന്നുള്ള ഭീമൻ രഘുവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ ഒരേ നിൽപ്പാണ് നടൻ. സദസ്സിൽ ഇരിക്കുന്ന മറ്റ് നടന്മാർ ഇതുകണ്ട് ചിരിക്കുന്നതും കാണാം. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നു കേൾക്കുകയും കയ്യടിക്കുകയുമാണ് ഭീമൻ രഘു.
വർഷങ്ങളായി ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലെത്തിയത് മാസങ്ങള്‍ മുമ്പാണ് ഇടതുപക്ഷത്തെത്തിയശേഷം മൂന്നാം പിണറായി സർക്കാർ വരും എന്ന് നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ട്രോളിന് കാരണമായത്. ‘സഖാവ് പിണറായി വിജയനെ എനിക്ക് വലിയ ഇഷ്ടമാണ്. പിണറായി വിജയനെക്കുറിച്ച് എന്തെല്ലാം പറയുന്നു ആളുകൾ. അത് കൈയിട്ടുവാരി, ഇത് കൈയിട്ടുവാരി..ഞാൻ ചോദിക്കട്ടെ ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തതായി ആരുണ്ട്?’ എന്നാണ് നടൻ പറഞ്ഞത്. ഇതിനെ കളിയാക്കി ‘ഒന്ന് പൊക്കിയടിച്ചതാണ്.നാവ് ചതിച്ചാശാനേ ലേലു അല്ലു…’ എന്നായിരുന്നു ഭീമനെ കളിയാക്കി വന്ന ട്രോളുകൾ
2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്ന സ്ത്രീവിരുദ്ധ പരാമർശം നടൻ അലൻസിയർ നടത്തിയത് വൻ വിവാദമാണ് സൃഷ്ടിച്ചത്. നടനെ തിരുത്താൻ വേദിയിൽ ഉണ്ടായിരുന്ന മന്ത്രിമാരും തയ്യാറായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ ആൺകരുത്തിന്റെ പ്രതിരൂപമായാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയർ പ്രശംസിച്ചത്. സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്പെഷ്യൽ ജൂറിയും തന്ന് തങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് താൻ അഭിനയം നിർത്തും എന്നുമാണ് അലൻസിയറിന്റെ വിവാദ പ്രസ്താവന.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…