Business

നിയമ വിരുദ്ധ നികുതി സർക്കാരിനെതിരെ ഭീമാ ജ്വല്ലറിയുടെ ഹരജി സുപ്രീം കോടതി സ്പെഷ്യൽ ലീവ് അനുവദിച്ചു

കേരളത്തിൽ കേരള ഗുഡ്സ് ആൻഡ്‌ സെർവിസിസ്‌ ടാക്സ് ആക്ട് നിലവിൽ വന്നതിനു ശേഷവും കേരള വാല്യൂ ആഡ്ഡഡ് ടാക്സ് ആക്ട് പ്രകാരം ഭീമ ജ്വല്ലറി ക്കു നോട്ടീസ് അയച്ചു സെയിൽസ് ടാക്സ് സ്പെഷ്യൽ സർക്കിൾ കമ്മീഷണർ.കേരള ഹൈക്കൊടതിയിൽ ഈ നോട്ടീസ് നെതിരെ ഭീമ ജ്വല്ലറി ഹർജി ഫയൽ ചെയ്തു വെങ്കിലും കേരളഹൈക്കോടതിസിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഈ ഹർജികൾ പരിഗണിക്കാതെ തള്ളുകയാണുണ്ടായത്.

എന്നാൽ സുപ്രീം കോടതിയിൽ ഭീമ ജ്വല്ലറി സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുകയും ഹർജിയിന്മേൽ വാദം കേട്ട സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സ്പെഷ്യൽ ലീവ് അനുവദിക്കുകയും ചെയ്തു.ജസ്റ്റിസ്‌ നരസിംഹ പമിദി ഗം, ജസ്റ്റിസ്‌ അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് വാദം കേട്ടത്.ഭീമ ജ്വല്ലറി ക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് കേരള ഹൈക്കൊടതിയിലെ പ്രമുഖ അഭിഭാഷയായ അഡ്വ.വിമല ബിനുവാണ്.

കേരള ഗുഡ്സ് ആൻഡ്‌ സെർവിസസ്‌ ടാക്സ് ആക്ട് നിലവിൽ വന്നതിനു ശേഷം KVAT Act പ്രകാരം 2018 ഇൽ 2016-2017 assessment പീരിയഡ് കളിലേക്കുള്ള നോട്ടിസ് നു നിയമസാധു തയുണ്ടോ എന്നതും ആയതു ഭരണഘടനാവിരുദ്ധമായതിനാൽ റദ്ധാക്കണമെന്നും അപേക്ഷിച്ചുള്ള ഹർജിയിൻമേലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വാദം കേട്ടത്.

കേരളത്തിൽ കേരള ഗുഡ്സ് ആൻഡ്‌ സെർവിസിസ്‌ ടാക്സ് ആക്ട് നിലവിൽ വന്നതിനു ശേഷവും കേരള വാല്യൂ ആഡ്ഡഡ് ടാക്സ് ആക്ട് പ്രകാരം ഭീമ ജ്വല്ലറി ക്കു നോട്ടീസ് അയച്ച നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയതിനാൽ ടി സെയിൽസ് ടാക്സ് സ്പെഷ്യൽ സർക്കിൾ കമ്മീഷറുടെ നടപടികൾ ചോദ്യം ചെയ്തായിരുന്നു ഹർജി.

 

 

 

 

Karma News Editorial

Recent Posts

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

12 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

15 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

29 mins ago

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…

44 mins ago

കേരളസർക്കാർ പ്രതിദിനം ഭാഗ്യക്കുറിക്ക് സമാന്തരമായി ലോട്ടറി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം അറസ്റ്റിൽ

പനമരം: കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പനമരം സ്വദേശികളായ രണ്ടുപേർ…

1 hour ago

സൈനികന്റെ മൃതദേഹം നാട്ടിലെത്തിയത് ജീർണിച്ച അവസ്ഥയിൽ, അനാദരവ് കാട്ടിയെന്ന പരാതിയുമായി കുടുംബം

രാജസ്ഥാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിൻറെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. തിരിച്ചറിയാൻ കഴിയാത്ത…

1 hour ago