തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് ഭൂമിക ചൗള. ബദ്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സില്ലിന് ഒരു കാതല്‍ എന്ന ചിത്രത്തിലൂടെ മുന്‍നിര നായിക പദവിയിലേക്ക് ഉയര്‍ന്നു. തമിഴ്, തെലുങ്ക്, മലയാളും, ഹിന്ദി ഭാഷകളില്‍ താരം ഭിനയിച്ചു. ധോണിയുടെ ബയോപിക് ചിത്രമായ ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മറ്റ് സിനിമ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. യോഗ അഭ്യാസിയായ ഭരത് ടാക്കൂറിനെയാണ് 2007ല്‍ ഭൂമിക വിവാഹം ചെയ്തത്.
മുന്‍നിര നായികയായിരുന്നിട്ടും ധോണി സിനിമയിലെ ചെറിയ വേഷം എന്തിന് തിരഞ്ഞെടുത്തു എന്ന ചോദിച്ചാല്‍ ഭൂമികയ്ക്ക് മറുപടിയുണ്ട്. ചിത്രത്തിലെ നായകന് കരിയര്‍ നേടിയെടുക്കാന്‍ പിന്തുണയ്ക്കുന്ന സഹോദരിയുടെ വേഷമായിരുന്നു ചിത്രത്തില്‍. ആ കഥാപാത്രത്തിന് ഒരു പ്രധാന്യം ഉള്ളതായി തോന്നി. അതുകൊണ്ടാണ് ആ വേഷം തെരഞ്ഞെടുത്തത്. എന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം ഞാന്‍ ഒരിക്കലും ശ്രദ്ധിക്കാറില്ല. ആ സിനിമയിലെ എന്റെ കഥാപാത്രത്തിന് എത്രത്തോളം സിനിമയില്‍ സ്വാധീനമുണ്ട് എന്നതാണ് എന്റെ വിഷയം. ‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ഹിന്ദി സിനിമ ചെയ്തു. പക്ഷേ ഇപ്പോള്‍ എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. മത്സരം ഹിന്ദിയില്‍ മാത്രമല്ല എല്ലാ മേഖലകളിലും എപ്പോഴും ഉണ്ടായിരുന്നു. ഒരാള്‍ക്ക് നല്ല ബന്ധങ്ങള്‍ ഉണ്ടായിരിക്കുകയും ആളുകളുമായും പ്രൊഡക്ഷന്‍ ഹൗസുകളുമായും കാസ്റ്റിംഗ് ഡയറക്ടര്‍മാരുമായും സമ്പര്‍ക്കം പുലര്‍ത്തേണ്ടതും ആവശ്യമാണ്. ഒരാള്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കണം. ഹിന്ദി സിനിമകള്‍ തുടര്‍ച്ചയായി കിട്ടാത്തത് എന്നെ വിഷമിപ്പിക്കുന്നില്ല. കാരണം ഞാന്‍ നിരന്തരം സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു മറ്റ് ഭാഷകളിലാണെങ്കില്‍ പോലും. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം തമ്മിലുള്ള ശരിയായ ബാലന്‍സ് കണ്ടെത്താന്‍ എനിക്ക് സാധിക്കുന്നുമുണ്ട്’- ഭൂമിക പറഞ്ഞു.
ഇന്നത്തെ സിനിമാ പ്രേക്ഷകര്‍ ഒരുപാട് മാറി. പഴയതുപോലെ ഒരു നടിയുടെ വ്യക്തിജീവിതം ഇന്ന് പ്രേക്ഷകരെ ബാധിക്കുന്നില്ല. അവര്‍ക്ക് നല്ല ഉള്ളടക്കം വേണം. ഒരു നടി വിവാഹിതയാണോ അല്ലയോ എന്നത് അവര്‍ക്ക് പ്രശ്നമല്ല. പ്രിയങ്ക ചോപ്ര ജോനാസ്, കരീന കപൂര്‍ ഖാന്, വിദ്യാ ബാലന് എന്നിവര്‍ അതിന് ഉദാഹരണമാണ്. യോഗ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാനും ഭര്‍ത്താവും പരസ്പരം മനസിലാക്കുകയും പരസ്പരം ഇടം നല്‍കുകയും ചെയ്യുന്നു. ഞാന്‍ എല്ലായ്പ്പോഴും ഒരു ഫാമിലി പേഴ്സണാണ്. എന്നാല്‍ അതേ സമയം ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ കുടുംബജീവിതത്തിനൊപ്പം കൊണ്ടുപോകുന്നുണ്ട്. യോഗ എന്നെ മികച്ച വ്യക്തിയാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മാനസികമായും ആത്മീയമായും സഹായിക്കുന്നുണ്ട്. അത് എന്റെ ക്ഷമയും മാനസിക സമാധാനവും കൂട്ടിയതായി എനിക്ക് തോന്നിയിട്ടുണ്ട്.
ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്ന കുറിച്ചും ഭൂമിക തുറന്ന് പറഞ്ഞു. ബിഗ് ബോസ് പോലൊരു ഷോയില്‍ താന്‍ നന്നായിരിക്കുമെന്ന് തോന്നുന്നില്ല. ജിവിത്തതില്‍ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം താന്‍ നല്‍കുന്നുണ്ട്. സിനിമയിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ഒരു സ്പോര്‍ട്സ് പേഴ്സണായി മാറിയേനെ താന്‍. ജിംനാസ്റ്റിക്കിനോട് പ്രത്യേക ഇഷ്ടമുള്ള ആളാണ് താന്‍.-ഭൂമിക പറഞ്ഞു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…