entertainment

ഞാൻ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം, ഇന്ന് ഞാൻ റാമ്പിലും നടന്നു

നാദിര്‍ഷ ഒരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ബിബിന്‍ ജോര്‍ജ്. വളരെ കുറഞ്ഞ കാലം കൊണ്ട് തിരക്കഥാകൃത്തായും നടനായും മികവ് തെളിയിക്കാൻ അദ്ദേഹത്തിനായി. വിഷ്‌ണു ഉണ്ണികൃഷ്ണന് ഒപ്പം സഹരചയിതാവായിരുന്നു ബിബിൻ.

അമർ അക്ബർ അന്തോണി ബ്ലോക്ക്ബസ്റ്റർ ഹിറ്റായതോടെ തിരക്കഥാകൃത്ത് എന്ന പേരിൽ ബിബിനും ഒപ്പം വിഷ്ണും പേരെടുത്തിരുന്നു. പിന്നീട് ഇവർ ഒന്നിച്ചു ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രവും ഗംഭീര വിജയമായി. അതിനിടെ വെൽക്കം ടു സെൻട്രൽ ജയിൽ, റോൾ മോഡൽസ് എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ ബിബിൻ എത്തി.

ഒരു പഴയ ബോംബ് കഥ എന്ന ഷാഫി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ബിബിൻ ആദ്യമായി നായകനായി . പ്രയാഗ മാർട്ടനാണ് ചിത്രത്തിൽ ബിബിന്റെ നായികയായത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ബിബിന്റെ അഭിനയം കയ്യടി നേടിയിരുന്നു. ചെറുപ്പത്തിൽ പോളിയോ ബാധിച്ചു ഒരു കാലിന് സ്വാധീനം കുറഞ്ഞു പോയ ബിബിൻ അതിനെ മറികടന്നാണ് സിനിമയിൽ നായകനായി തിളങ്ങിയത്.

ദുൽഖർ സൽമാൻ നായകനായ ഒരു യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ വില്ലനായും തിളങ്ങി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബിബിനും വിഷ്ണുവും തന്നെ ആയിരുന്നു. അതിനു ശേഷം മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ വേഷത്തിൽ ബിബിൻ എത്തിയിരുന്നു. തിരിമാലിയാണ് ബിബിൻ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം.

ബിബിൻ ഇപ്പോൾ സംവിധായക വേഷത്തിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. വിഷ്‌ണു ഉണ്ണികൃഷ്ണന് ഒപ്പം ചേർന്ന് വെടിക്കെട്ട് എന്ന ചിത്രമാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നതും ബിബിനും വിഷ്ണുവും തന്നെയാണ്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാറും, ശ്രദ്ധ ജോസഫുമാണ് ചിത്രത്തിൽ നായികമാരാകുന്നത്. പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ എം ബാദുഷയും ഷിനോയ് മാത്യൂവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

ബിബിൻ തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ബിബിൻ പങ്കുവെച്ചോരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ആദ്യമായി റാമ്പിൽ നടന്നതിന്റെ സന്തോഷം അറിയിച്ചു കൊണ്ടുള്ളതായിരുന്നു ബിബിന്റെ പോസ്റ്റ്. ‘കുഞ്ഞിലേ… ഞാൻ നടക്കുമോ… എന്നായിരുന്നു… എന്റെ വീട്ടുകാരുടെ ഭയം…പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു…നടന്നു നടന്ന്… റാമ്പിലും…നടന്നു… ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. ഇത് ഒരു തുടക്കം മാത്രം,’ എന്നാണ് ബിബിൻ കുറിച്ചത്. സംവിധായകൻ നാദിർഷ ഉൾപ്പെടെ നിരവധി പേർ താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ്റ് ചെയ്തിട്ടുണ്ട്.

 

 

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

6 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

7 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

7 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

8 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago