trending

ഇസ്രായേലിനെ ഞെട്ടിച്ച് അമേരിക്ക $100 ബില്യൺ യുദ്ധം ചെയ്യാൻ നല്കി, അമ്പരന്ന് അറബ് രാജ്യങ്ങൾ

ഇസ്രായേലിനു കൂടുതൽ പണവും ആയുധവും നല്കാൻ അമേരിക്ക തീരുമാനിച്ചു. വമ്പൻ ധനസഹായമായ 100 ബില്യൺ ഡോളറാണ്‌ ഇസ്രായേലിനു യുദ്ധ സഹായമായി നല്കുന്നത്.വരാൻ പോകുന്നത് കടുത്ത . കണ്ടതല്ല ഇനി കാണാനിരിക്കുന്നതായിരിക്കും ശരിക്കുള്ള യുദ്ധം എന്ന് അറബ് ലോകത്തേയും പോലും ഭയപ്പെടുത്തി അമേരിക്കയുടെ പ്രഖ്യാപനം വന്നിരിക്കുന്നു ഹമാസ് ഭീകര സംഘടനയേ തുടച്ച് നീക്കുന്നതിൽ നിന്നും തടയുന്നവരെല്ലാം ലോകത്തിന്റെയും ജനാധിപത്യത്തിന്റെയും ശത്രുക്കൾ ആയിരിക്കും എന്നും പ്രഖ്യാപിച്ചു.

ഈ യുദ്ധം അമേരിക്കക്കും ലോകത്തിനും വേണ്ടിയാണ്‌ എന്നും ഇസ്രായേൽ സന്ദർശന ശേഷം യു എസിലെത്തിയ അദ്ദേഹം രാജ്യത്തേ അഭിസംബോധന ചെയ്ത് പ്രസംഗിച്ച ബൈഡൻ പറഞ്ഞു.ഒരു കടൽ അകലത്തിലാണ്‌ ഇസ്രായേലിൽ ഭീകരാക്രമണം നടന്നത്. ബൈഡൻ പറഞ്ഞു.

ഇസ്രായേലിനു ആവശ്യമുള്ളതെല്ലാം ഈ യുദ്ധത്തിൽ നല്കും. ഇസ്രായേൽ ഈ പോരാട്ടത്തിൽ പരാജയപ്പെടാൻ പാടില്ല. വിജയിക്കണം. ഇത് ലോക സമൂഹത്തിന്റെ ആവശ്യം ആണ്‌. ഒരു രാജ്യത്ത് ഇനി ഒരു ഭീകര സംഘടനയും അതിക്രമിച്ച് കയറി കൂട്ടകൊലയും മറ്റും നടത്തരുത്. സമാധാനത്തിനായി ശത്രുക്കളേയും ഭീകരന്മാരേയും ഇല്ലാതാക്കാൻ ഉള്ള യുദ്ധമായി ജനങ്ങൾ ഇതിനേ കാണണം. ഭീകര പ്രവർത്തനത്തിന്റെ ഇരകളായി ഇനി ഒരു രാജ്യവും ജനങ്ങളും മാറരുത്. ഭീകരരേ ഇല്ലാതാക്കാൻ എത്ര വലിയ യുദ്ധത്തിനും ലോകം സജ്ജമാകണം. ഇപ്പോൾ ഇസ്രായേലിനു അമേരിക്ക നല്കുന്ന സഹായങ്ങൾ ആഗോള നേതാവെന്ന നിലയിൽ യുഎസിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ജോ ബൈഡൻ വാദിച്ചു.ഇത് തലമുറകളോളം അമേരിക്കൻ സുരക്ഷയ്ക്ക് ലാഭവിഹിതം നൽകാൻ പോകുന്ന ഒരു മികച്ച നിക്ഷേപമാണ്. അമേരിക്കയുടെ ഭാവിയുടെ സമാധാനത്തിനു കൂടിയാണ്‌ ഇസ്രായേലിൽ നല്കുന്ന വൻ സഹായങ്ങൾ.80 കാരനായ ബൈഡൻ താൻ പ്രസിഡന്റ് ആയ ശേഷം ഇത് രണ്ടാം തവനയാണ്‌ ഓവൽ ഡസ്കിൽ ചരിത്രപരമായ പ്രസംഗം നടത്തുന്നത്.

അമേരിക്കൻ നേതൃത്വമാണ് ലോകത്തെ ഒരുമിച്ച് നിർത്തുന്നത്. അമേരിക്കൻ സഖ്യകക്ഷികൾ ലോക ജനാധിപത്യത്തേ സംരക്ഷിക്കുകയാണ്‌. അമേരിക്കയും സഖ്യ കക്ഷികളുമാണ്‌ ലോകത്ത് ഭികരതക്കെതിരെ യുദ്ധം ചെയ്ത് അവരെ തകർക്കുന്നത്. നമ്മൾ ഐ എസിനെ തകർത്തു. ഇറാഖിലും, സിറിയയിലും, യമനിലും ഉള്ള അവരുടെ എല്ലാ മാളവും ചാമ്പലാക്കി. ലിബിയയിലെ ഏകാതിപധിയേ തകർത്തു. അമേരിക്കയേ ആക്രമിച്ച അൽ ക്വയ്ദയേ ഇല്ലാതാക്കി.ലോകത്തേ സുരക്ഷിതമായി നിലനിർത്തുന്നത്. അമേരിക്കൻ മൂല്യങ്ങളാണ് .ലോകത്തേ സുരക്ഷിതമായി നിലനിർത്തുന്നത്. അമേരിക്കൻ മൂല്യങ്ങളാണ് . എല്ലാവരും അവരുടെ രാജ്യം സുരക്ഷിതമാകാൻ ഭീകരരുമായി ഏറ്റുമുട്ടുന്നു. പട്ടാളത്തേയും പോലീസിനെയും ഉപയോഗിക്കുന്നു. അമേരിക്ക ആകട്ടേ നമ്മുടെ രാജ്യത്തേയും ലോക ജനാധിപത്യത്തേയും സംരക്ഷിക്കാനും ലോകത്തേ മറ്റ് രാജ്യങ്ങളേ ഭീകരർ ആക്രമിക്കാതെയും സംരക്ഷിക്കുന്നു. ഇതാണ്‌ നമ്മുടെ രാജ്യം ലോകത്തോടെ ചെയ്യുന്ന മാനവ രാശിയോട് ചെയ്യുന്ന ഉത്തരവാദിത്വങ്ങൾ. ലോകത്ത് ജനാധിപത്യം നിലനിർത്താൻ അമേരിക്ക വഹിക്കുന്ന പങ്കും.അമേരിക്കൻ മൂല്യങ്ങളാണ് ഞങ്ങളെ മറ്റ് രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പങ്കാളിയാക്കുന്നത്,“ അദ്ദേഹം പറഞ്ഞു.അമേരിക്ക ലോകത്തിന് ഒരു വഴിവിളക്കാണ്. ഇപ്പോഴും. ഇപ്പോഴും,” അദ്ദേഹം പറഞ്ഞു.

ഹമാസിനെ നിലനില്ക്കാൻ അമേരിക്ക സമ്മതിക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി യു എസ് പ്രസിഡന്റ് ജോ ബൈഡൻ.  ഹമാസും റഷ്യയും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുകയാണ്‌. ജനാധിപത്യവും ജനങ്ങളുമാണ്‌ അവരുടെ ശത്രു. ജനാധിപത്യ രാജ്യങ്ങൾക്കെതിരായ റഷ്യൻ സ്വേച്ചാധിപതിയുടേയും ഹമാസ് ഭീകരന്മാരുടേയും ആക്രമങ്ങൾ അമേരിക്ക അനുവദിക്കില്ല.ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തോട് നടത്തിയ വികാരാധീനമായ പ്രസംഗത്തിൽ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.യുക്രെയ്‌നും ഇസ്രയേലിനും അമേരിക്ക സഹായം നല്കുന്ന രാജ്യങ്ങളാണ്‌. അവരെ കൈവിടില്ല. ഹമാസും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും “വ്യത്യസ്‌ത ഭീഷണിക ആണ്‌ നടപ്പാക്കുന്നത്.അയൽരാജ്യത്തെ ജനാധിപത്യത്തെ പൂർണ്ണമായും നശിപ്പിക്കാൻ ഇരുവരും ആഗ്രഹിക്കുന്നു,” ബിഡൻ പ്രൈം ടൈം പ്രസംഗത്തിൽ പറഞ്ഞു.

ഒരു മഹത്തായ രാഷ്ട്രമെന്ന നിലയിലുള്ള അമേരിക്കയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറില്ല.ഹമാസിനെപ്പോലുള്ള ഭീകരരെയും പുടിനെപ്പോലുള്ള സ്വേച്ഛാധിപതികളെയും വിജയിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല, അനുവദിക്കില്ല. അത് സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല- ജോ ബൈഡൻ അമേരിക്കൻ ജനതയോടായി പ്രതിജ്ഞ ചെയ്ത് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രസംഗത്തിലേ ഓരോ വാക്കിലും ഇസ്രായേൽനോടുള്ള പിന്തുനയും ഐക്യദാർഢ്യവും തുളുമ്പി നിന്നു.യുക്രെയ്‌നെയും ഇസ്രായേലിനെയും സഹായിക്കാൻ വൻതോതിൽ ധനസഹായം അനുവദിക്കാൻ വെള്ളിയാഴ്ച കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു

 ഇസ്രായേലിന് ധനസഹായം നൽകുന്ന 100 ബില്യൺ ഡോളറിന്റെ പാക്കേജിനായി വൈറ്റ് ഹൗസ് കോൺഗ്രസിനോട് ഒരു വലിയ അഭ്യർത്ഥന നടത്തുന്നതായി പറയപ്പെടുന്നു.യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഒരു സമുദ്രം അകലെയുള്ള ഹമാസിന്റെ ഭീകരാക്രമണത്തിനെതിരേ ഒരുമിച്ച് ബന്ധിപ്പിക്കുന്നത്, ലോക ക്രമം രൂപപ്പെടുത്തുന്നതിനും അമേരിക്കക്കാരെ സംരക്ഷിക്കാനും കഴിയണം.

2022 ഫെബ്രുവരിയിൽ മോസ്‌കോ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിനിന് അമേരിക്ക 44 ബില്യൺ സഹായം നല്കിയിരുന്നു.വെള്ളിയാഴ്ചത്തെ പാക്കേജ് അഭ്യർത്ഥനയിൽ ഇസ്രായേലിന് 10 ബില്യൺ ഡോളറും ഉക്രെയ്‌നിന് 60 ബില്യൺ ഡോളറും അടിയന്തര സഹായവും ഉൾപ്പെടുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇടതുപക്ഷ ഡെമോക്രാറ്റുകൾ അദ്ദേഹത്തിന്റെ നിലപാടിനെ എതിർത്താലും, ഇസ്രായേലിന് ശക്തമായ പിന്തുണയുള്ള യുഎസ് വോട്ടർമാരെ കണ്ണുവെച്ചുകൊണ്ട് ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ബിഡൻ ശക്തമായ നിലപാടിലാണ്‌.

1,400-ലധികം ആളുകളെ കൊന്നൊടുക്കിയ ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെഅവസാനം കുറിച്ചേ പറ്റൂ എന്നതാണ്‌ അമേരിക്കൻ നിലപാട്. യുദ്ധം ചെയ്യുന്നത് ഇസ്രായേൽ എങ്കിലും പണവും ആയുധവും സൈനീക സഹായവും നല്കുന്നത് അമേരിക്കയാണ്‌.ബുധനാഴ്ച ടെൽ അവീവിൽ നേരിട്ട് എത്തി ജോ ബൈഡൻ ഇസ്രായേലിനെ പിന്തുണച്ചു.നാറ്റോയിലെ രണ്ടാം കക്ഷിയായ ബിട്ടീഷ് പ്രധാനമന്ത്രി വ്യാഴാഴ്ച്ച ടെൽ അവീവിൽ നേരിട്ട് എത്തി ഇസ്രായേലിനെ പിന്തുണച്ചു.വിശാലമായ മിഡിൽ ഈസ്റ്റേൺ സംഘർഷത്തിന്റെ ഭീഷണി കരുമ്പോൾ ഇത് അറബ് രാജ്യങ്ങൾക്കും അമേരിക്കയുടെ മുന്നറിയിപ്പാവുകയാണ്‌.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

9 seconds ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

9 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

10 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

42 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

47 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago