topnews

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും ഭാര്യയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും ഭാര്യയേയും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിയന്ത്രിത വ്യോമാതിർത്തിയിൽ ചെറിയ സ്വകാര്യ വിമാനം തെറ്റായി പ്രവേശിച്ചതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. റെഹോബോത്ത് ബീച്ചിൽ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ബൈഡൻ.

ബൈഡന്റെ ബീച്ച് ടൗൺ സന്ദർശനത്തിന് മുമ്പ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഫ്‌ളൈറ്റ് നിയന്ത്രണങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടും സുരക്ഷാ മേഖലയിൽ വിമാനം പറത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിച്ച വിമാനം വളരെ വേഗം തിരികെ പോയതോടെയാണ് ആശങ്ക അവസാനിച്ചത്. പ്രസിഡന്റ് താമസിക്കുന്ന വസതിയുടെ 10 മൈൽ റേഡിയസ് നോഫ്‌ളൈ സോണും 30 മൈൽ നിയന്ത്രിത മേഖലയുമായി നിജപ്പെടുത്തിയിട്ടുണ്ട്.

മാർഗനിർദേശങ്ങൾ പാലിക്കാത്ത പൈലറ്റിനെ ഇതിനായി ചോദ്യം ചെയ്യലിന് വിധേയമാക്കും. മിക്ക സംഭവങ്ങളിലും പിഴ ഈടാക്കി വിട്ടയക്കുകയോ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യും. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വിമാനങ്ങളെ തടയാൻ യുഎസ് മിലിട്ടറി ജെറ്റുകളും കോസ്റ്റ് ഗാർഡ് ഹെലികോപ്ടറുകളുമാണ് സാധാരണ ഉപയോഗിക്കുന്നത്. ഇവ അതിക്രമിച്ച് കയറിയ വിമാനങ്ങളെ അടുത്തുള്ള എയർഫീൽഡിലേക്ക് എത്തിക്കുകയും പൈലറ്റിനെ ചോദ്യം ചെയ്യുകയുമാണ് പതിവ് രീതി.

Karma News Network

Recent Posts

സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ മറിഞ്ഞ് , ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…

36 mins ago

വകതിരിവ് വട്ട പൂജ്യം, കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല- അഞ്ജു പാർവതി പ്രഭീഷ്

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…

1 hour ago

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകം ,TP യെ തീർത്തവർ കുത്തുന്ന കുഴിയിൽ സിപിഎമ്മിന്റെ ശവമടക്ക്

ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി.…

1 hour ago

ചിട്ടിപ്പണം ലഭിച്ചില്ല, ആത്മഹത്യാ കുറിപ്പിൽ ബാങ്ക് മാനേജരുടെ പേര്, മൃതദേഹവുമായി സഹ. സംഘം ഓഫീസിൽ പ്രതിഷേധം

തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്…

2 hours ago

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ…

2 hours ago

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.…

2 hours ago