topnews

നാസയുടെ ചൊവ്വാ ദൗത്യവിജയത്തിൽ ഇന്ത്യൻ വംശജരെ അനുമോദിച്ചു ബൈഡൻ

നാസയുടെ സമീപകാലത്തെ ചൊവ്വാ ദൗത്യവിജയത്തിൽ ഇന്ത്യൻ വംശജരെ അനുമോദിച്ചു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാസയുടെ പെർസെവിറസൻസ് ദൗത്യത്തിന്റെ മേധാവി ഇന്ത്യൻ വംശജയായ ഡോ.സ്വാതി മോഹനായിരുന്നു. ഡോ.സ്വാതി മോഹനുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തിന് ഇന്ത്യൻ വംശജർ നൽകുന്ന പ്രാധാന്യത്തെ എടുത്തുപറഞ്ഞു. രാജ്യത്തെ എല്ലാ മേഖലയിലും ഇന്ത്യൻ വംശജർ നൽകിക്കൊണ്ടിരിക്കുന്ന സേവനം സമാനതകളില്ലാത്തതാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

‘ ഇതൊരു മഹത്തായ നേട്ടമാണ്. ഇന്ത്യൻ വംശജരെല്ലാം അമേരിക്കയുടെ എല്ലാ ദൗത്യങ്ങളും സ്വയം ഏറ്റെടുത്തിരിക്കുന്നു. നാസയുടെ തലപ്പത്തിരിക്കുന്ന ഡോ. സ്വാതി, എന്റെ സഹപ്രവർത്തകയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, എന്റെ പ്രസംഗം തയ്യാറാക്കുന്ന വിനയ് റെഡ്ഡി, തുടങ്ങി നിരവധി പേർ ഇന്ന് അമേരിക്കയുടെ കരുത്താണ്. ഭാവി അമേരിക്കൻ തലമുറയ്ക്ക് ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞർ നൽകുന്നത് അതുല്യമായ സംഭാവനയും പ്രതീക്ഷയുമാണ്. താനേറെ സന്തോഷവാനാണ്.’ ജോ ബൈഡൻ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു.

ഡോ. സ്വാതി മോഹന്റെ നേതൃത്വത്തിൽ നാസയുടെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ജെറ്റ് പ്രൊപ്പൽഷൺ ലാബോറട്ടറിയാണ് എല്ലാ മുന്നൊരുക്കവും നടത്തി ചൊവ്വാ ദൗത്യം വിജയിപ്പിച്ചത്. അതീവ ദുർഘടമായ ചൊവ്വാഗ്രഹ പര്യവേക്ഷണ വാഹനമായ പെർസെവറൻസ് ദൗത്യം ഒരു പിഴവുമില്ലാതെയാണ് പൂർത്തിയാക്കിയത്.

Karma News Editorial

Recent Posts

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

11 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

36 mins ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

58 mins ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

1 hour ago

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

2 hours ago

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

2 hours ago