അമേരിക്ക : യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍, മൊഡേര്‍ണ വാക്സിനുകള്‍ക്ക് അംഗീകാരം നല്കി . പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് പ്രസിഡന്റ് ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ന് നല്കി.
സെപ്റ്റംബറില്‍ ബൈഡന് ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. അതീവ വ്യാപനശക്തിയുള്ള ബിഎ2 ഒമിക്രോണ്‍ സബ് വേരിയന്റ് യു.എസ്.വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആദ്യ ബൂസ്റ്റര്‍ ഡോസിനു ചുരുങ്ങിയത് നാലുമാസത്തിനുശേഷമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.
65 വയസിനു മുകളിലുള്ളവര്‍ കര്‍ശനമായും 50 വയസിനു മുകളിലുള്ളവര്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷില വലന്‍സ്കി നിര്‍ദേശിച്ചു. അമ്പതു വയസിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്ത ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടോ എന്ന് പഠനം നടത്തിവരികയാണെന്നും വലന്‍സ്കി പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതമാണെന്ന് ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ഡോ.പീറ്റര്‍ മാര്‍ക്കും അഭിപ്രായപ്പട്ടു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…