ബിഗ് ബോസ് സീസണ് 5 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന് ഒമര്‍ ലുലു. ഞായറാഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് ആദ്യ മത്സരാര്‍ത്ഥി പടിയിറങ്ങിയിരുന്നു, ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയിലൂടെ എത്തിയ നടിയും മോഡലുമായ എയ്ഞ്ചലീന് മരിയയാണ് പുറത്തായ ആ മത്സരാര്‍ത്ഥി. മൂന്ന് ആഴ്ച്ചകള്‍ക്കു ശേഷമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യ എവിക്ഷന് നടന്നത്. ആദ്യ ആഴ്ച്ചയില്‍ നോമിനേഷന് ലിസ്റ്റില്‍ വന്നവര്‍ തന്നെയാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി വോട്ടിംഗ് ലിസ്റ്റില്‍ തുടര്‍ന്നിരുന്നത്.
ഒരു ഹിന്ദി ചിത്രത്തിനായി താന്‍ മുംബൈയിലേക്ക് പോകുകയാണെന്നുള്ള ഫേസ്ബുക്ക് കുറിപ്പ് ഒമര്‍ ലുലു കഴിഞ്ഞ ദിവസം ഇട്ടിരുന്നു. തുടര്‍ന്നാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒമര്‍ എത്തിയിരിക്കുന്നത്. ‘ഹിന്ദി പടം സെറ്റായിട്ട് ഉണ്ട് ഇനി കളി മുബൈയില്‍ ബോളിവുഡില്‍, നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാ മതി’ എന്ന കുറിപ്പാണ് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്.
കൂടാതെ ഏറ്റവും ഒടുവിലായി ഒരു സിംഹത്തിന്റെ ചിത്രത്തിന് പശ്ചാത്തലമായി കെജിഎഫിലെ ഗാനം ചേര്‍ത്തുകൊണ്ടുള്ള സ്റ്റോറിയും ഒമര്‍ ലുലു തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയുടെ പ്രെഡിക്ഷന് ലിസ്റ്റില്‍ ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു. ഇത്തവണത്തെ ആദ്യ വൈല്‍ഡ് കാര്‍ഡായ ഹാനാന് ആരോഗ്യ പ്രശ്നത്തെ ഷോ വിടുകയായിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…