entertainment

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം സ്ഥാനം. സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായ ജാസ്മിന് മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്താൻ കഴിഞ്ഞത്.

ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, അര്‍ജുന്‍,ഋഷി എന്നിവരായിരുന്നു ഫൈനൽ ഫൈവ്. ഇതിൽ ഋഷിയാണ് അഞ്ചാം സ്ഥാനത്ത് വന്ന് ആദ്യം പുറത്തായത്. പിന്നാലെ മൂന്നാം റണ്ണര്‍ അപ്പ് ആയി അഭിഷേക് മാറി. ഇത്തവണ തികച്ചും വ്യത്യസ്ഥമായ രീതിയിലായിരുന്നു ഓരോ സ്ഥാനങ്ങളും പ്രഖ്യാപിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ പരിസമാപ്തിയാണ് ഉണ്ടായത്. വേക്കപ്പ് സോംഗിന് പകരം ഗായകന്‍ നേരിട്ട് ഹൗസിനുള്ളിലേക്ക് എത്തി തുടക്കം തന്നെ കളറാക്കി. പ്രശസ്ത ഗായകനും സ്റ്റാര്‍ സിംഗര്‍ ജഡ്ജസുമായ വിധു പ്രതാപും സിതാര കൃഷ്ണകുമാറുമാണ് ഹൗസിനുള്ളിലേക്ക് ഒരു സംഘം നര്‍ത്തകര്‍ക്കൊപ്പം ഹൗസിനുള്ളിലേക്ക് എത്തിയത്.

പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖിൽ , സൂരജ് , നാദിറ , റനീഷ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ എന്നിവർ ഒരുക്കിയ സംഗീത വിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്ഗീസ് , ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്ത വിസ്മയങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിരുന്നു.

25 മത്സരാര്‍ഥികളാണ് ഈ സീസണില്‍ പലപ്പോഴായി എത്തിയത്. ഇതില്‍ ആറ് പേര്‍ വൈല്‍ഡ‍് കാര്‍ഡുകള്‍ ആയിരുന്നു. വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ മത്സരാര്‍ഥിയാണ് ഫൈനല്‍ ഫൈവില്‍ ഇടംനേടിയ അഭിഷേക് ശ്രീകുമാര്‍. ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു. സീരിയൽ താരം ശ്രീതുവാണ് ഫിനാലെയ്ക്ക് മുമ്പ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയത്.

Karma News Network

Recent Posts

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

4 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

18 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

38 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

53 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago