entertainment

എല്‍.ജി.ബി.റ്റി.ക്യൂ എന്തെന്ന് ഇതിലും വ്യക്തമായി പറയാനാക്കില്ല, റിയാസിന്റെ വാക്കുകള്‍ വൈറല്‍

നിരവധി ആരാധകരുള്ള ഷോ ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം. ഇടയ്ക്കിടെ മത്സരാര്‍ത്ഥികളില്‍ ചിലരില്‍ നിന്നെങ്കിലും സ്ത്രീ വിരുദ്ധത ഉണ്ടാവാറുണ്ട്. കുലസ്ത്രീ, പ്യാട്രിയാര്‍ക്കല്‍ സംഭാഷണങ്ങളും ചര്‍ച്ചകളും ഇക്കുറിയും നടക്കുന്നുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് ഷോയിലെ ഒരു ടാസ്‌കിനിടെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയെ കുറിച്ച് മത്സരാര്‍ത്ഥി റിയാസ് പറയുന്നതാണ്.

ഒരു ടാസ്‌കിനിടയില്‍ റിയാസിനോട് എന്താണ് എല്‍.ജി.ബി.റ്റി.ക്യൂ എന്ന് ബ്ലേസ്ലി എന്ന സഹ മത്സരാര്‍ത്ഥി ചോദിക്കുകയും വളരെ സിംപിളായി എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ റിയാസ് അതിന് മറുപടി നല്‍കുകയുമാണ് ചെയ്യുന്നത്.

റിയാസിന്റെ വാക്കുകള്‍ ഇങ്ങനെ..’ എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികത ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ എല്‍ എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നു. ജി എന്നാല്‍ ഗേ എന്നാണ് പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നു.

ബി എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നു. ക്യൂ എന്നാല്‍ ക്യൂര്‍ മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. ഐ എന്നാല്‍ ഇന്റര്‍ സെക്സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പ്രതിനിധികരിക്കുന്നതാണ്. ഇന്റര്‍ സെക്സ് ജനിക്കുമ്പോള്‍ ഒരു ജന്ററില്‍ മാത്രം ഒതുങ്ങാതെ ചില എക്സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ കുറവ് എന്നാല്‍ അതിന്റെ സെസില്‍ കുറവോ, രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്‌സ് എന്ന് പറയുന്നത്.

എ എന്നാല്‍ അസെക്ഷ്വലായ ആളുകളെ അതായത് ഒരു ജെണ്ടറിലുള്ള മനുഷ്യരോടും ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടാകില്ലാത്ത മനുഷ്യരെ പ്രതിനിധീകരിക്കുന്ന പദമാണ്’, റിയാസ് പറയുന്നു. പ്ലസില്‍ ഉള്‍പ്പെടുന്ന വേറെയും സെക്ഷ്വാലിറ്റി ഉണ്ട് ജെണ്ടര്‍ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം അടുപ്പം തോന്നുന്നവരെ ഡെമി സെക്ഷ്വലെന്ന് പറയും. ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത ഒരു സമൂഹത്തില്‍ റിയാസ് പറഞ്ഞതിന് വളരെയധികം പ്രാധ്യാന്യമുണ്ടന്നാണ് വീഡിയോ കണ്ട സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്താണ് എല്‍.ജി.ബി.റ്റി.ക്യൂ.ഐ എന്നത് അറിയാതെ അവരെ പാര്‍ശ്വവത്കരിക്കുന്ന, അവഗണിക്കുന്നവര്‍ വീഡിയോ കണ്ട് മനസിലാക്കട്ടെ എന്ന് പറയുന്നവരും ഉണ്ട്. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച വിഷയമായി കഴിഞ്ഞു.

Karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

12 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

46 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

46 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago