entertainment

ബിഗ് ബേസ് സീസൺ 5 കപ്പുയർത്തി സംവിധായകൻ അഖിൽ മാരാർ വിജയി; റനീഷ റണ്ണറപ്പ്

ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ കപ്പുയർത്തി സംവിധായകൻ അഖിൽ മാരാർ. ബിഗ് ബോസിൽ സാബുമോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവർക്കു ശേഷം നാലാമത് കപ്പുയർത്തുന്ന മത്സരാർത്ഥിയാണ് അഖിൽ . വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഫസ്റ്റ് റണ്ണറപ്പ് ആയി റനീഷയും സെക്കന്റ് റണ്ണറപ്പ് ആയി ജുനൈസ് വിപിയും തിരഞ്ഞെടുക്കപ്പെട്ടു.

നാലാം സ്ഥാനം ശോഭ വിശ്വനാഥും അഞ്ചാം സ്ഥാനം ഷിജു എആറും നേടി. ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആൻ ജോൺസൺ ആണ് ആറാം സ്ഥാനം സ്വന്തമാക്കിയത്. 21 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്.

ഗ്രാന്റ് ഫിനാലെ ആരംഭിച്ച് ആദ്യം പുറത്തായത് നടൻ ഷിജുവായിരുന്നു. പിന്നീട് പുറത്തായത് സംരംഭകയായ ശോഭ വിശ്വനാഥായിരുന്നു. മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സിയാണ് കണ്ണുകെട്ടി ശോഭയെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്. നാലാമതായാണ് ബിഗ് ബോസ് ഹൗസിൽ നിന്നും ശോഭ പുറത്തായത്. ശോഭ കിരീടം ഉയർത്തുമെന്നാണ് ചിലർ വിശ്വസിച്ചിരുന്നത്. അവരുടെ പ്രതീക്ഷകൾ അസ്തമിപ്പിച്ചുകൊണ്ടാണ് ശോഭ പുറത്തായിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ട കോമ്പോയാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള പോരാട്ടം ഷോയ്ക്ക് വീര്യം പകർന്നിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് പരസ്പരം കൈകൊടുത്തും സംസാരിച്ചും ആലിംഗനം ചെയ്തും പിണക്കങ്ങൾ ശോഭയും അഖിലും പറഞ്ഞുതീർത്തിരുന്നു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

11 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

12 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

28 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

36 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

37 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago