entertainment

ബിഗ് ബോസ് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക്; അവതാരകനായ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയെന്നറിയാമോ!

മലയാളികളുടെ പ്രീയപ്പെട്ട റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണുളളത്. ഇന്ന് രാത്രി എഴ് മണി മുതലാണ് ബിഗ് ബോസ് 3യുടെ ഉദ്ഘാടന എപ്പിസോഡ് തുടങ്ങുന്നത്. 18 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ബിഗ് ബോസ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുക. ബിഗ് ബോസ് 3യുടെ ഉദ്ഘാടനത്തില്‍ മുന്‍ താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതിനായി ബിഗ് ബോസ് മുന്‍താരങ്ങളെല്ലാം ചെന്നൈയില്‍ എത്തിയിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് ബോസ് 2 നിര്‍ത്തിവെച്ചതിന് ശേഷമാണ് ഷോയുടെ പുതിയ സീസണ്‍ എത്തുന്നത്. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായി മുന്‍പ് പറഞ്ഞുകേട്ടിരുന്നു. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിലാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പതിപ്പ് എത്തുന്നത്. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായി മുന്‍പ് പറഞ്ഞുകേട്ടിരുന്നു. നോബി മാര്‍ക്കോസ്, ഭാഗ്യലക്ഷ്മി, ഡിഫോര്‍ ഡാന്‍സ് ഫെയിം റംസാന്‍, കിടിലം ഫിറോസ് തുടങ്ങിയവര്‍ ബിഗ് ബോസ് 3യില്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ബിഗ്‌ബോസ് സീസണ്‍ 3 യെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന വാര്‍ത്ത അവതാരകനായ മോഹന്‍ലാലിന്റെ പ്രതിഫലം സംബന്ധിച്ചുള്ളതാണ്. കഴിഞ്ഞ സീസണില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 12 കോടി രൂപയായിരുന്നു. ഈ സീസണിനായി 18 കോടി രൂപയാണ് മോഹന്‍ലാല്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഇത്തവണയും സ്‌റ്റൈലിഷ് ലുക്കിലാണ് സൂപ്പര്‍താരം ഷോയില്‍ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ബിഗ് ബോസ് 3യ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ സ്റ്റൈലിംഗ് ചെയ്യുന്നത്. ബിഗ് ബോസ് ആദ്യ സീസണ്‍ വിജയി സാബുമോന്‍, രണ്ടാം സീസണ്‍ മല്‍സരാര്‍ത്ഥികളായ ആര്യ, ആര്‍ജെ രഘു തുടങ്ങിയവര്‍ ബിഗ് ബോസ് ഉദ്ഘാടനത്തിന് ചെന്നൈയില്‍ എത്തിയിരുന്നു.

Karma News Editorial

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

6 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

9 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

35 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

49 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago