തൃശ്ശൂര്‍ : തൃശ്ശൂരിൽ ശ്വാന പ്രദര്‍ശനത്തിനിടെ കൂറ്റന്‍ വാകമരം കടപുഴകിവീണ് മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു മരം കടപുഴകിവീണത്. . വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നെത്തിയ ഹരീഷ് എന്ന വ്യക്തിയുടെ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്ന രണ്ട് നായ്ക്കൾ രക്ഷപ്പെട്ടു.
മരത്തിന്റെ വേരുകളടക്കം തകര്‍ന്ന്, കടഭാഗത്തിന് പൂര്‍ണമായും കേട് സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത ചെറുമരത്തില്‍ തടഞ്ഞ് കാമ്പസിനുള്ളിലെ റോഡിലേയ്ക്കാണ് മരം വീണത്. മറുവശത്തേയ്ക്ക് വീണിരുന്നെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ തകരുമായിരുന്നു.
തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ധാരാളം ആളുകള്‍ നായ്ക്കളുമായി എത്തിയിരുന്നു. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയും ചെയ്തു. അതിനാൽ കൂടുതൽ ആളപായം ഉണ്ടായില്ല.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…