entertainment

എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്, ബിഗ്‌ബോസ് 3 ഫിനാലെ സംവിധായിക റിയ പറയുന്നു

ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്നലെ സംപ്രേഷണം ചെയ്തു. മണിക്കുട്ടനാണ് ടൈറ്റില്‍ വിന്നര്‍. രണ്ടാം സ്ഥാനത്ത് സായി വിഷ്ണു എത്തിയപ്പോള്‍ മൂന്നാം സ്ഥാനം ഡിംപല്‍ ഭാല്‍ സ്വന്തമാക്കി. നാലാം സ്ഥാനം റംസാന്‍ മുഹമ്മദും അഞ്ചാം സ്ഥാനം അനൂപ് കൃഷ്ണനും നേടി. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയിയെ തീരുമാനിച്ചത്. 06

ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡിനെക്കുറിച്ച് ബിഗ് ബോസിന്റെ തിരക്കഥാകൃത്തും ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയുമായ റിയ ചെറിയാന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയായതെന്ന് റിയ കുറിക്കുന്നു.

റിയയുടെ വാക്കുകള്‍ ഇങ്ങനെ, അങ്ങനെ ഞാനും ഡയറക്ടര്‍ ആയി, ഒരു ദിവസം ബിഗ്‌ബോസ് പ്രൊജക്ട് ഹെഡ് ആയ അര്‍ജുന്‍ ചേട്ടന്റെ കോള്‍ വന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ബിഗ് ബോസ്സിലേക്ക് ഉള്ള ക്ഷണം ആയിരുന്നു. ലാലേട്ടന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുക. നിലവില്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തു. ഓഫറിന് YES പറഞ്ഞു. ചെയ്യാന്‍ പോകുന്ന ജോലിയുടെ ത്രില്ല് ഉണ്ടായിരുന്നെങ്കിലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനു വേണ്ടി എഴുതാന്‍ പോകുന്നു എന്നത് ഭയപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു. മീറ്റിംഗുകള്‍ ഒക്കെ കഴിഞ്ഞപ്പോളേക്കും അല്പം ധൈര്യം കിട്ടി. അങ്ങനെ എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്. ഒന്നും സംഭവിച്ചില്ല, തുടക്കം നന്നായി.

അന്ന് മുതല്‍ എഴുതിയ ആശയങ്ങള്‍ക്കു ലാലേട്ടന്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് പുതിയ ആശയങ്ങളുമായി മടി കൂടാതെ അദ്ദേഹത്തെ സമീപിക്കുന്നതിന് പ്രാപ്തയാക്കിയത്. കോവിഡ് സാഹചര്യം മൂലം ഷോ പ്രതിസന്ധിയിലായി. നിര്‍ത്തി വയ്ക്കപ്പെട്ട ബിഗ് ബോസിന് ഒരു വോട്ട് എടുപ്പ് നടത്തി വിജയികളെ കണ്ടെത്തി. ഫിനാലെക്കു വേണ്ടി വീണ്ടും ചെന്നൈയിലേക്ക്. അവിടെ ചെന്നപ്പോള്‍ എന്നെ കാത്തിരുന്നത് മറ്റൊരു വലിയ അവസരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെയുടെ സ്‌ക്രിപറ്റും, ഡയറക്ഷനും. അങ്ങനെ ഞാന്‍ ഡയറക്ടര്‍ ആയി. ഞാന്‍ ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന താരം മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലും.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

9 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

9 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

26 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

34 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

35 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago