entertainment

ഭാര്യയോട് കയര്‍ത്ത് ഫിറോസ്, സജ്‌നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ്‌ബോസ്

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമാവുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസില്‍ എത്തിയവരാണ് ഫിറോസ് ഖാനും ഭാര്യ സജ്‌നയും. എന്നാല്‍ കഴിഞ്ഞ എപ്പിസോഡിലെ ലക്ഷ്വറി ബജറ്റിന് വേണ്ടിയുള്ള വീക്ക്‌ലി ടാസ്‌ക് അവസാനിപ്പിക്കാന്‍ കാരണം സജ്‌ന ആയിരുന്നു. സായ് വിഷ്ണുവും സജ്‌നയുമായി വലിയ തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ബിഗ് ബോസ് തന്നെ ആ ടാസ്‌ക് വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. ബിഗ് ബോസിന്റെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നം ഒത്ത് തീര്‍പ്പാക്കുകയും ചെയ്തു.

എന്നാല്‍ പ്രശ്‌നം അവസാനിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസവും ഇക്കാര്യം വലിയ ചര്‍ച്ചയായി. മണിക്കുട്ടന്‍ കൂടി സൂചിപ്പിച്ചതോടെ ബിഗ്‌ബോസിന് പരാതിയുമായി ഫിറോസും സജ്‌നയും രംഗത്തെത്തി. ആദ്യം കണ്‍ഫഷന്‍ റൂമിലെത്തി മണിക്കുട്ടന്‍ ഇക്കാര്യം അറിയിച്ചെങ്കിലും പരാതിയുള്ളവരോട് വരാന്‍ ആവശ്യപ്പെട്ട് മണിക്കുട്ടനെ ബിഗ്‌ബോസ് മടക്കി അയച്ചു.

പിന്നാലെ ഫിറോസും സജ്‌നയും കണ്‍ഫെഷന്‍ മുറിയിലെത്തി. സായ് വിഷ്ണുവുമായുള്ള പ്രശ്‌നം സംസാരിച്ച് തീര്‍പ്പാക്കിയെന്ന് പറഞ്ഞിട്ടും പുതിയ പ്രശ്‌നം എന്തെന്നാണ് ബിഗ്‌ബോസ് ചോദിച്ചത്. സായ് വീണ്ടും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സജ്‌ന പറഞ്ഞു. ഇതിന് ബിഗ്‌ബോസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.-കണ്‍ഫെഷന്‍ റൂമിന് രണ്ട് വാതിലുകളുണ്ട്. ഒരെണ്ണം വീടിന് അകത്തേക്കും മറ്റൊന്ന് നിങ്ങളുടെ വീട്ടിലേക്കും. മാനസികമായ ആക്രമണങ്ങളെ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ ഇടതുവശത്തുള്ള വാതിലൂടെ വീട്ടിലേക്ക് പോകാം.

എന്നാല്‍ ബിഗ്‌ബോസ് ഹൗസിലേക്ക് പോകാന്‍ തന്നെയായിരുന്നു സജ്‌നയുടെയും ഫിറോസിന്റെയും തീരുമാനം. ഇനി ഞങ്ങള്‍ പൊരുതി നില്‍ക്കുമെന്നും ഇരുവരും പറഞ്ഞു. ശേഷം സജ്‌നയ്ക്ക് ഗെയിമിന്റെ തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനിടെ ഫിറോസ് ദേഷ്യപ്പെട്ടു. കരയാന്‍ വേണ്ടിയല്ല വന്നത്. ഇങ്ങനെയാണെങ്കില്‍ വീട്ടില്‍ പോയി ഇരിക്കുന്നതാണ് നല്ലത്. സായിയെ തിരികെ അടിക്കാന്‍ തനിക്കറിയാമെന്നും ഫിറോസ് പറഞ്ഞു. മറ്റുള്ളവരുമായി ഒരു വഴക്കുണ്ടക്കാനാണ് ഫിറോസ് ശ്രമിക്കുന്നതെന്നും ആരും ഇടപെടരുതെന്ന് എഞ്ചല്‍ പറഞ്ഞതോടെ ഫിറോസിനെ ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല.

Karma News Network

Recent Posts

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

17 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

51 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

2 hours ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago