entertainment

ബിഗ് ബോസ് ഫ്‌ലാറ്റ് ഇത്തവണയും ബോസണ്ണന് സ്വന്തം; ഗതികെട്ട് ഷോ നിര്‍ത്തിച്ചതോടെ മത്സരാര്‍ത്ഥികള്‍ നാളെ നാട്ടിലേക്ക്

ചെന്നൈ: തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3-ലും വിജയിയെ പ്രഖ്യാപിക്കില്ല. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഷോ നിര്‍ത്തിയത്. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന്  വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെന്നൈയില്‍ നടന്നു വന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചത്.

‘നിരോധനമുണ്ടായിട്ടും ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിനാല്‍, പകര്‍ച്ചവ്യാധി സമയത്ത് ചിത്രീകരണം നിരോധിച്ച സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ഞങ്ങള്‍ അവിടം ഒഴിപ്പിച്ച്‌ മുദ്രവയ്ക്കുകയായിരുന്നു’ എന്ന് ആര്‍ ഡി ഒ പ്രീതി പാര്‍കവി പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പരിപാടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് സെറ്റില്‍ കോവിഡ് ബാധയുണ്ടായി എന്ന വിവരം പുറത്തുവന്നത്

മോഹന്‍ലാല്‍ അവതാരകനായ ഷോയുടെ 95-ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഷോ നിര്‍ത്തിയത്. ചെന്നൈയിലെ ഇ.വി.പി. ഫിലിം സിറ്റി ആയിരുന്നു ലൊക്കേഷന്‍. ചേമ്ബറാമ്ബാക്കത്തുള്ള സെറ്റില്‍ എട്ടുപേര്‍ കോവിഡ് പോസിറ്റീവ് ആയെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേര്‍ന്ന് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിക്കുകയായിരുന്നു.

കോവിഡ് ബാധിച്ചവര്‍ സെറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ മത്സരാര്‍ത്ഥികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്നും. 2021 ഫെബ്രുവരി 14ന് 14 മത്സരാര്‍ത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. ഷോയില്‍ നിന്നും എലിമിനേറ്റ് ആയവര്‍ ഒഴികെയുള്ളവരെ ചിത്രീകരണം അവസാനിച്ചതോടെ ഹോട്ടലിലേക്ക് മാറ്റി. ബിഗ് ബോസ് മലയാളം രണ്ടാം സീസണും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.

നിലവില്‍ മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. രമ്യ പണിക്കര്‍, സൂര്യ ജെ.മേനോന്‍ എന്നിവരാണ് ഏറ്റവും ഒടുവില്‍ എലിമിനേറ്റ് ചെയ്യപ്പെട്ടവര്‍. ഫിറോസ് സജ്‌ന- മിഷേല്‍, ഏഞ്ചല്‍ തോമസ്, രമ്യ പണിക്കര്‍ എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ത്ഥികളായവരാണ്. അഡോണി, സന്ധ്യ, ഏഞ്ചല്‍ തോമസ്, ഭാഗ്യലക്ഷ്മി, ഫിറോസ്-സജ്‌ന, മജിസിയ, മിഷേല്‍, ലക്ഷ്മി എന്നിവരാണ് നേരത്തെ എലിമിനേറ്റ് ചെയ്യപ്പെട്ട മറ്റു മത്സരാര്‍ത്ഥികള്‍

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

3 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

28 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

47 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago