ഒടുവില്‍ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തേയ്ക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലാലേട്ടന് ഷോയില്‍ എത്തിയപ്പോഴായിരുന്നു റോബിന്റെ പുറത്താക്കല്‍. ഒരുപാട് പ്രതീക്ഷകള്‍ ഉള്ള മത്സരാര്‍ഥി ആയിരുന്നുവെന്നും എന്നാല്‍ എല്ലാം താളംതെറ്റിയെന്നും നിയമങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ പുറത്താക്കുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
പ്രേക്ഷകരും തങ്ങളുടെ രാജാവിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഒരാള്‍ക്കായി നിയമങ്ങള്‍ മാറ്റിയാല്‍ ഇപ്പോള്‍ വീട്ടലുള്ളവരും ഇനി വരുന്നവരും റോബിന് ചെയ്ത പ്രവൃത്തി ആവര്‍ത്തിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നത് എന്നുമാണ് റോബിനോട് മോഹന്‍ലാല്‍ പറഞ്ഞത്. സീക്രട്ട് റൂമില്‍ കഴിഞ്ഞ മൂന്ന് ദിവസവും വീട്ടിലേക്ക് തിരികെ പ്രവേശിക്കാനും ഗെയിം തുടരാനും സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു റോബിന്.
കപ്പ് കിട്ടിയില്ലെങ്കിലും സീസണ് ഫോറിലെ വിജയി റോബിനാണെന്നും ഇനി വരുന്ന ബിഗ് ബോസ് എപ്പിസോഡുകള്‍ തങ്ങള്‍ ബഹിഷ്കരിക്കുകയാണെന്നും ആരാധകര്‍ പറയുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ എഴുപത് ദിവസത്തെ വാസത്തിന് ശേഷം തിരികെ എത്തിയ റോബിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. റോബിന് തിരുവനന്തപുരത്ത് വിമാനമിറങ്ങുമെന്ന് അറിഞ്ഞ് നൂറുകണക്കിന് പേരാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിക്കാന്‍ എത്തിയത്.
റോബിന് പോലും ഇത്തരമൊരു വരവേല്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അമ്ബരന്നുവെന്നാണ് റോബിന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനൊരു സ്വീകരണം. ഇത്രയും പേരുടെ സ്നേഹം എനിക്ക് കിട്ടുന്നത് ഓര്‍ത്ത് സന്തോഷം തോന്നുന്നു.”എല്ലാവരും എന്നോടുള്ള സ്നേഹം കാണിക്കാനും മാധ്യമങ്ങള്‍ എന്റെ അഭിമുഖം എടുക്കാനുമെല്ലാം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്ബോള്‍ സങ്കടം തോന്നുന്നുണ്ട്. എന്നെ സ്നേഹിക്കുന്നവര്‍ കഷ്ടപ്പെടുന്നവല്ലോയെന്ന് കാണുമ്ബോള്‍.’ ‘വീട്ടിലകത്തുള്ള കുറച്ച് പേര് മാത്രമാണ് എന്നെ മനസിലാക്കിയത്. ബാക്കിയുള്ളവര്‍ക്കൊന്നും എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വീടിന് പുറത്തുള്ള ഷോ കണ്ട മൂന്നരകോടി ജനങ്ങള്‍ എന്നെ മനസിലാക്കിയതില്‍ അതിയായ സന്തോഷമുണ്ട്.’
‘വീടിന് പുറത്തായതില്‍ സങ്കടമില്ല. അത് ഗെയിമിന്റെ ഭാഗമാണ്. ട്രോഫിയേക്കാള്‍ വലുത് ജനങ്ങളുടെ മനസ് കീഴടക്കുകയെന്നതാണല്ലോ അതെനിക്ക് സാധിച്ചല്ലോ.’ ‘ദില്‍ഷ എന്റെ നല്ലൊരു ഫ്രണ്ടാണ്. ആ സൗഹൃദം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകും. ജാസ്മിന് പാവമാണ്.’ ‘വിജയിച്ചില്ലെങ്കിലും വീട്ടുകാര്‍ക്കെല്ലാം എന്റെ കാര്യത്തില്‍ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തില്‍ പറ്റിപോയതാണ്.’ ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാള്‍ പിടിച്ച് നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.’
‘ബിഗ് ബോസ് വീട്ടില്‍ കയറി അനുഭവിക്കുന്നവര്‍ക്ക് മാത്രമെ അവിടുത്തെ സ്ട്രസ് എത്രത്തോളമാണെന്ന് മനസിലാകൂ. വീട്ടിലെ മത്സരാര്ഥികളെക്കാള് ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നത് വീടിന് പുറത്തുള്ള ജനങ്ങളെ കുറിച്ച് മാത്രമായിരുന്നു.’ ‘വിജയിച്ചില്ലെങ്കിലും വീട്ടുകാര്‍ക്കെല്ലാം എന്റെ കാര്യത്തില്‍ സന്തോഷമാണ്. റിയാസിനെ തല്ലിയതല്ല അബദ്ധത്തില്‍ പറ്റിപോയതാണ്.’ ഞാന്‍ പെട്ടന്ന് ദേഷ്യം വരുന്ന വ്യക്തിയാണ്. ക്ഷമ തീരെയില്ല. പിന്നെ എങ്ങനെ ഇത്രനാള്‍ പിടിച്ച് നിന്നുവെന്നത് എനിക്കും അത്ഭുതമാണ്.’ ‘എനിക്കിനി ആരോടും ദേഷ്യവും വൈരാഗ്യവുമില്ല. എല്ലാം ഗെയിമായി മാത്രം കണക്കാക്കാനാണ് ഇഷ്ടം. പിആര്‍ ആണെന്ന ആരോപണം തെറ്റാണ് ഞാന്‍ എന്റെ സോഷ്യല്‍മീഡിയ പേജ് പോലും വേറൊരാള് ഹാന്‍ഡില്‍ ചെയ്യാന്‍ കൊടുത്തിരുന്നില്ല.’ ‘സ്നേഹം ജനങ്ങളുടെ ഉള്ളില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. ഒരാഴ്ച വിശ്രമിച്ച ശേഷം എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മീറ്റ് അപ്പ് നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്’ റോബിന് പറഞ്ഞു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…