entertainment

അകത്ത് ചെന്ന് മണിക്കുട്ടനെ ട്യൂണ്‍ ചെയ്‌തെടുക്കുമോയെന്ന് ഏഞ്ചലിനോട് മോഹന്‍ലാല്‍

ബിഗ്‌ബോസ് ഹൗസിനുള്ളിലേക്ക് പുതിയതായി രണ്ടുപേര്‍ കൂടി എത്തിയിരിക്കുകയാണ്. രമ്യ പണിക്കരും എഞ്ചല്‍ തോമസുമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയത്. മണിക്കുട്ടനെ തനിക്ക് ഒരുപാടിഷ്ടമാണെന്നാണ് ഏഞ്ചല്‍ മോഹന്‍ലാലിനോട് പറഞ്ഞത്. മണിക്കുട്ടനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുറകേ നടന്നിട്ടുണ്ടായിരുന്നു. ഇനി അവിടെ ചെന്ന് വളയ്ക്കാന്‍ നോക്കണമെന്നാണ് ഇന്‍ട്രോ വീഡിയോയില്‍ എഞ്ചല്‍ പറയുന്നത്.

‘ബിഗ് ബോസ് വീടിനുള്ളില്‍ ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് എഞ്ചല്‍ പറഞ്ഞത്. അവിടെ ചെന്ന് മണിക്കുട്ടനെ ഇനി ട്യൂണ്‍ ചെയ്ത എടുക്കുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഒരു ശ്രമിക്കുമെന്നായിരുന്നു എഞ്ചലിന്റെ മറുപടി. പുറത്ത് നടക്കുന്ന കാര്യം അകത്ത് പോയി പറയരുത്. അതെനിക്ക് തരുന്ന വാക്കാണ്. അത് പാലിച്ചില്ലെങ്കില്‍ എന്നെ നാണം കെടുത്തരുതെന്നും മോഹന്‍ലാല്‍ പറയുന്നു.

ആലപ്പുഴക്കാരിയായ എഞ്ചലിന് വീട്ടില്‍ അമ്മയും സഹോദരനും മാത്രമേയുള്ളു. അവര്‍ക്ക് വേണ്ടിയാണ് താന്‍ ഇവിടേക്ക് വന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. ബിഗ് ബോസിന്റെ എല്ലാ എപ്പിസോഡുകളും താന്‍ കാണാറുണ്ടായിരുന്നു. ഇതുവരെ വന്നവരെല്ലാം ഒരു സുനാമിയായി വന്നു. അങ്ങനെയെന്ന് കരുതി ഇരിക്കുന്നവര്‍ക്ക് ഇടയിലേക്ക് ഇളംകാറ്റായി വരാനാണ് തനിക്ക് ഇഷ്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം മോഹന്‍ലാലിനെ കാണണമെന്നാണ്. അത് സാധിച്ചതിന്റെ സന്തോഷത്തിലാണെന്നും മോഹന്‍ലാലിനൊപ്പം നിന്ന് പറയുന്നു. എഞ്ചലിന് വലിയ സ്വീകരണമാണ് മറ്റ് മത്സരാര്‍ഥികള്‍ കൊടുത്തത്.

മണിക്കുട്ടനാണ് വെള്ളം കൊടുത്ത് അകത്തേക്ക് ക്ഷണിക്കുന്നത്. ഇതോടെ കെട്ടിപ്പിടിച്ച് തന്റെ സ്നേഹം പങ്കുവെച്ച എഞ്ചല്‍ ഇനി വായിനോക്കാനുള്ള അവസരം കളയില്ലെന്നാണ് മണിക്കുട്ടനോട് പറയുന്നു. ചിരിച്ച് കൊണ്ടാണ് താരം ഇത് സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള പ്രണയം കാണാന്‍ സാധിക്കുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകരിപ്പോള്‍.

Karma News Editorial

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

19 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

33 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago