entertainment

ലുക്ക് ഉണ്ടെന്നെ ഉള്ളൂ, ഈ ഡ്രസ്സ് പോലും പല സുഹൃത്തുക്കളുടെയും സഹായമാണ്; ദുരനുഭവങ്ങള്‍ പങ്കുവെച്ച് സൂര്യ മേനോന്‍

ബിഗ് ബോസ് വീക്കിലിടാസ്‌ക്കിന്റെ ഭാഗമായി തന്റെ ജീവിത കഥ വെളിപ്പെടുത്തി ആര്‍ജെ സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്തുവെങ്കിലും ഒന്നിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. ഇപ്പോഴും താന്‍ ജീവിതത്തോട് പോരാടി കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. ടാസ്‌ക്കില്‍ മതാപിതാക്കളെ കുറിച്ച് പറയാനാണ് സൂര്യയ്ക്ക് ലഭിച്ചത്. ജയകുമാറിന്റേയും മോഹനകുമാരിയുടേയും ഒറ്റ മകളാണ് സൂര്യ ജെ മേനോന്‍.

‘മുത്തശ്ശന്‍ നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആയിരുന്നു. നല്ല കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛന് മാത്രം നല്ല നിലയില്‍ ഉയരാന്ഡ കഴിഞ്ഞില്ല.അച്ഛനെ വലിയ ആളാക്കി മാറ്റാന്‍ കുടുംബത്തിന് ആഗ്രഹം ഉണ്ടായിരുന്നു. ഡ്രൈവിങ്ങിനോട് അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. അദ്ദേഹത്തിന് ഡ്രൈവറായി കേന്ദ്ര ഗവണ്മെന്റ് ജോലികിട്ടുകയും ചെയ്തു.എന്നാല്‍ വളരെ ദേഷ്യക്കാരന്‍ ആയതുകൊണ്ടുതന്നെ അതും പോയി. വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. അതും വളരെ സൗകര്യങ്ങള്‍ കുറഞ്ഞ വീട്ടിലേക്ക്.

കുട്ടി കാലത്തേക്ക് നോക്കുമ്പോള്‍ ഇപ്പോഴും ചമ്മല്‍ ആണ്. ആ സമയത്തു ആണ് അച്ഛന്‍ ഗള്‍ഫില്‍ പോയത്. എന്നാല്‍ അവിടേയും രക്ഷപ്പെടാന്‍ പറ്റില്ല. അസുഖം ബാധിച്ച് കുറെ കടവുമായി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. പാന്‍ക്രിയാസിനായിരുന്നു അസുഖം. പിന്നീട് കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടു. ലെന്‍സിലൂടെയാണ് ഇപ്പോള്‍ അല്‍പം കഴ്ച ലഭിക്കുന്നത്.. പിന്നീട് അമ്മയ്ക്കും ഒരു അപകടം സംഭവിച്ചു. അതിലൂടെ അമ്മയുടെ കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ടു. അങ്ങനെ ജീവിതം എല്ലാ അര്‍ത്ഥത്തിലും പോരാട്ടം ആയിരുന്നു. ആരും സഹായിച്ചില്ല എന്ന് പറയുന്നില്ല, എങ്കിലും എല്ലാവര്‍ക്കും സഹായിക്കുന്നതിന് ലിമിറ്റ് ഇല്ലേ എന്നും സൂര്യ ചോദിക്കുന്നു. എന്റെ മോള്‍ എന്നെങ്കിലും രക്ഷപെടും എന്ന വിശ്വാസത്തിലാണ് അവര്‍ രണ്ട് പേരും കഴിയുന്നത്. ഈ ഡ്രസ്സ് പോലും പല സുഹൃത്തുക്കളുടെയും സഹായം ആണ്. ലുക്ക് ഉണ്ടെന്നെ ഉള്ളൂ, അല്ലാതെ ഒന്നും ഇല്ല എന്നും സൂര്യ പറയുന്നു.

ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. തന്റെ ജനനം സമയം കൊണ്ട് അച്ഛന്റെ ജോലി വരെ തെറിച്ചു പോയി എന്ന് കേട്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാത്തതിനും വിമര്‍ശനങ്ങള്ഡ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മോളെ എന്താ കറവ പശു ആക്കി വച്ചേക്കുവാണോ എന്ന് ഇപ്പോഴും ഈ ചോദ്യം കേട്ട് അമ്മ സങ്കടപ്പെടാറുണ്ട്.. കല്യാണം നടന്നില്ലേ പോട്ടെ എന്ന് പറഞ്ഞു ഞാന്‍ അമ്മാമയെ ആശ്വസിപ്പിക്കാറുണ്ട് ഇപ്പോഴും. പണം ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും വിവേചനം നേരിട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. തന്നെ കള്ളിയാക്കി.

ഒരിക്കല്‍ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ മാല കാണാതെ പോയി. കാശില്ലാത്ത വീട്ടിലെ കുട്ടി ആയതുകൊണ്ടുതന്നെ എല്ലാവരും എന്നിലേക്ക് ശ്രദ്ധ തിരിച്ചു. കള്ളി എന്ന് വിളിച്ചു. എന്നാല്‍ പട്ടിണി കിടന്നാല്‍ കിടക്കും, എന്നാല്‍ കക്കില്ല എന്ന് പറഞ്ഞെങ്കിലുംആരും വിശ്വസിച്ചില്ല . എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം ആ മാല ഒരു ടീച്ചറിന്റെ കയ്യില്‍ നിന്നും ആ കുട്ടിക്ക് കിട്ടി. എന്നിട്ടും ഒരു സോറി പോലും ആരും എന്നോട് പറഞ്ഞില്ല. അന്ന് ഞാന്‍ കാശിന്റെ വില മനസിലാക്കിയതെന്നും’ സൂര്യ പറയുന്നു.

Karma News Editorial

Recent Posts

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

14 mins ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

41 mins ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

58 mins ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

1 hour ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

2 hours ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

2 hours ago