ബിഗ് ബോസ് മലയാളം സീസണ് 3യിലെ ഇമോഷണല്‍ ക്യാരക്ടറെന്നാണ് സൂര്യ അറിയപ്പെടുന്നത്. ഇപ്പോഴിതാ ബിഗ്ബോസ് ഹൗസില്‍ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. മറ്റാരും കാണാതെ രഹസ്യമായി ബിഗ്ബോസിനോടാണ് സൂര്യ രഹസ്യം വെളിപ്പെടുത്തുന്നത്. ബിഗ് ബോസിലെ ഒരാളോട് തനിക്ക് ഇഷ്ടമാണെന്നാണ് സൂര്യ പറയുന്നത്. കുളത്തിലെ വെള്ളത്തില്‍ വിരലുകള്‍ ഓടിച്ച് പാട്ടൊക്കെ പാടി ഫുള്‍ റൊമാന്റിക് മൂഡിലായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വീഡിയോയിലാണ് സൂര്യ തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നത്.
പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ടു പാടിയാണ് സൂര്യ കഥ പറഞ്ഞു തുടങ്ങുന്നത്. ബിഗ് ബോസ് എനിക്ക് ഈ വീട്ടിലെ ഒരാളോട് ഭയങ്കര ഇഷ്ടമാണ്. ആരാണെന്നൊന്നും പക്ഷെ പറയില്ല. ഒരു ക്രഷ്. നാളെ ഞാന്‍ പോകുമോ എന്നറിയില്ല. പോയാല്‍ അത് പറയാതെ പോയ പ്രണയമായിട്ട് ഈ ബിഗ് ബോസിനുള്ളില്‍ അവശേഷിക്കും. പുറത്ത് വച്ച് എന്തായാലും പറയില്ല. ഉള്ള സൗഹൃദം കളയാന്‍ വയ്യ. ആരാണെന്ന് പറയില്ല. ക്ലൂവും തരില്ല എന്നായിരുന്നു സൂര്യ മനസ് തുറന്നത്.
എന്നാല്‍ വീഡയോയ്ക്ക് രസകരമായ കമന്റുകള്‍ നല്കി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. ‘പറയണ്ട ഞങ്ങള്‍ക്കറിയാം മോളെ. അവന്റെ പേരു മണിയിലുണ്ട് കെണിയിലില്ല കുട്ടനിലുണ്ട് പൊട്ടനില്‍ ഇല്ല എന്നാണ് വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്. ‘അഡോണി കേള്‍ക്കേണ്ട ഉറക്കത്തില്‍ എഴുന്നേറ്റു ഞാന്‍ ആണോ എന്ന് ചോദിച്ചു വരും’ എന്നാണ് മറ്റൊരു കമന്റ്.
ഇതിനു പിന്നാലെ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ തന്നെ സൂര്യയെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. മണിക്കുട്ടന്, സൂര്യ, റിതു മന്ത്ര എന്നിവരുടെ രംഗങ്ങള്‍ ചേര്‍ത്തു വച്ചു കൊണ്ടായിരുന്നു ട്രോള്‍ വീഡിയോയുമായി അണിയറ പ്രവര്‍ത്തകരെത്തിയത്. തേന്മാവിന് കൊമ്പത്തിലെ രംഗങ്ങളുമായാണ് വീഡിയോ കോര്‍ത്തിണക്കിയിരിക്കുന്നത്. നമ്മള് കാണാതെ പോയ ആ കാര്ത്തുമ്പിപെണ്ണ് ഇന്നും ബിഗ്ബോസ് വീട്ടില്‍ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ? എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…