entertainment

‘അവിടെയുളളവര്‍ എങ്ങനെയാണെന്ന് നോക്കിയിട്ട് വേണം വാളെടുക്കണോ വടിയെടുക്കണോ എന്ന് തീരുമാനിക്കാന്‍; മോഹന്‍ലാലിനോട് ഭാഗ്യലക്ഷ്മി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ആരൊക്കെയാകും മത്സരാര്‍ത്ഥികള്‍ എന്ന പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് പതിനാല് മത്സരാര്‍ത്ഥികളാണ് ഷോയിലേക്ക് പ്രവേശിച്ചത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ പേര് നേരത്തേതന്നെ സാധ്യതാ ലിസ്റ്റിലുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തികൊണ്ടാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസ് 3യില്‍ വന്നത്.

‘ഭയങ്കര വാളൊക്കെ എടുത്ത് വെട്ടി ആള്‍ക്കാരെയൊക്കെ തകര്‍ത്തിട്ടാണല്ലോ എന്‍ട്രി. എന്തിനുളള പുറപ്പാടാണ് എന്നായിരുന്നു എന്‍ട്രി ടൈമില്‍ ഭാഗ്യലക്ഷ്മിയോട് മോഹന്‍ലാലിന്റെ ചോദ്യം. ഇതിന് മറുപടിയായി, നോക്കാം അകത്ത് പോയി അവിടെയുളളവര്‍ എങ്ങനെയാണെന്ന് നോക്കിയിട്ടായിരിക്കും വാളെടുക്കണോ വടിയെടുക്കണോ എന്നെല്ലാം തീരുമാനിക്കാന്‍. ഭാഗ്യലക്ഷ്മി പറഞ്ഞു.

ശബ്ദം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കുക, കരയിപ്പിക്കുക, പേടിപ്പിക്കുക അങ്ങനെയൊക്കെ ചെയ്യുന്ന ആളാണ്. ഈ ശബ്ദം കൊണ്ട് അകത്ത് വല്ലതും നടക്കുമോ എന്നായിരുന്നു മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. മറുപടിയായി നോക്കാല്ലെ, എന്നെ സംബന്ധിച്ച് ഞാന്‍ വിചാരിക്കുക ആയിരുന്നു. നമ്മള് എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്, സാഹചര്യങ്ങള്‍ അനുസരിച്ചാകും എല്ലാം തീരുമാനിക്കുന്നത്. അല്ലാതെ നേരത്തെ ഞാന്‍ അവിടെ കേറി ഇന്നത് ചെയ്യും, അത് ചെയ്യും, ഇത് ചെയ്യും എന്നൊരു പ്ലാനിങ് എന്റെയുളളില്‍ ഇല്ല. എങ്ങനെയാണെന്ന് നമുക്ക് അവിടെ പോയി നോക്കാം.

ഏതാണ്ട് 4000ത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. അത്രയും ഇമോഷന്‍സിലൂടെ കടന്നുപോയ ഒരാളാണ് ഭാഗ്യലക്ഷ്മി. അതുകൊണ്ട് തന്നെ ഒരാള്‍ നമ്മളെ കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിലോ സംസാരിക്കുകയാണെങ്കിലോ ഒകെ തന്നെ മനസിലാക്കുവാന്‍ കഴിവുളള ഒരാളാണ്. അങ്ങനെയായിരിക്കുമല്ലോ. അകത്ത് പോവുമ്പോ ആ കഴിവ് ഉപയോഗിക്കുമോ?. തീര്‍ച്ചയായും ഉപയോഗിക്കും. നമ്മള് ദൂരെ നിന്ന് ഡബ്ബ് ചെയ്യുന്നത് പോലെ ലിവ് മൂവ്മെന്റൊക്കെ വെച്ച് പിടിക്കും. ഇവര് എന്താണ് പറയുന്നത് എന്നുളളതൊക്കെ. ചിലവരൊക്കെ സ്വകാര്യമൊക്കെ പറയില്ലെ. അങ്ങനെ. മാക്സിമം. ഞാന്‍ പറഞ്ഞില്ലെ എന്നെ സംബന്ധിച്ച് ഇതൊരു വളരെ വ്യത്യസ്തമായ ഒരു അനുഭവമായിട്ടാണ് കാണുന്നത്.

തീര്‍ച്ചയായും ഞാന്‍ ജോലി ചെയ്തു ഞാന്‍ നല്ലോണം ആസ്വദിച്ച് ജീവിച്ചിട്ടുണ്ട്. എങ്കിലും ഒരു ഗെയിം എന്ന് പറയുന്നത് എന്റെ ലൈഫില് ആദ്യമായിട്ടാണ്. ഒരു മല്‍സരം. അപ്പോ അത് എനിക്ക് ഭയങ്കര ഒരു അനുഭവമായിരിക്കും. തീര്‍ച്ചയായിട്ടും ഇവിടെ എത്ര ദിവസം നില്‍ക്കുന്നു എന്നതിനേക്കാള്‍ ഇവിടെനിന്ന് ഞാന്‍ എന്ത് പഠിച്ചു എന്നതിനാണ് ഞാന്‍ എറ്റവും പ്രധാന്യം കൊടുക്കുന്നത്. എന്നെ ഒരുപാട് സ്നേഹിക്കുന്ന ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്ത കുറച്ചുപേരും ഉണ്ട്. പക്ഷേ ഇവിടെ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് എന്നെ കുറെകൂടി മനസിലാക്കാന്‍ സാധിക്കും. അതിനായിരിക്കും ഈ പ്ലാറ്റ്ഫോം ഞാന്‍ ഉപയോഗിക്കുന്നത് എന്നാണ് എനിക്ക് നിങ്ങളോട് പറയാന്‍ ഉളളത്. തീര്‍ച്ചയായും നിങ്ങള്‍ കൂടെ ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’. ഭാഗ്യലക്ഷ്മി പറഞ്ഞു.

Karma News Editorial

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

20 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

34 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago