entertainment

ബിഗ്‌ബോസ്സ് നാളെ തുടങ്ങും; ഷോയില്‍ പങ്കെടുക്കുന്നത് ഇവരൊക്കെ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രീയ ഷോയായ ബിഗ് ബോസ് ഫെബ്രുവരി 14 ന് ആരംഭിക്കാനിരിക്കെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. നാളെ ഷോ തുടങ്ങിക്കഴിഞ്ഞാല്‍ മാത്രമാണ് ഇതു സംബന്ധിച്ച വ്യക്തത വരികയുള്ളൂ. ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെല്ലാം ചെന്നെയില്‍ എത്തിക്കഴിഞ്ഞു. ഇവരുടെ ക്വാറന്റീനും പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങള്‍ ബിഗ് ബോസില്‍ എത്തുന്നത്.

അതേസമയം ഷോയില്‍ ഉണ്ടാവാന്‍ ഏറെക്കുറെ സാധ്യതയുള്ളവരുടെ പേരുകള്‍ ചേര്‍ത്ത് ഒരു സാധ്യതാ ലിസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടി സുബി സുരേഷ്, ഗായിക ആര്യ ദയാല്‍, ബോബി ചെമ്മണ്ണൂര്‍,ട്രാന്‍സ് ജെന്‍ഡര്‍ ദീപ്തി കല്യാണി, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഡാന്‍സര്‍ റംസാന്‍ മുഹമ്മദ്, ധന്യ രാജേഷ്, നോബി മാര്‍ക്കോസ്, ആര്‍ജെ ഫിറോസ്, ഗായത്രി അരുണ്‍, അഹാന കൃഷ്ണ തുടങ്ങിയവരുടെ പേരുകളാണ് പ്രചരിക്കുന്നത്.

ആക്ടിവിസ്റ്റ് രഹന ഫാത്തിമ, നടി അഹാന കൃഷ്ണ, ഗായത്രി അരുണ്‍ തുടങ്ങിയവര്‍ ഷോയില്‍ പങ്കെടുക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഹാന ഇത് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഷോ ആരംഭിച്ചാല്‍ മാത്രമേ കൃത്യമായ ഉത്തരം ലഭിക്കുകയുള്ളൂ. മത്സരാര്‍ഥികളെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി 14ാം തീയതിയാണ് ഷോയുടെ ഗ്രാന്‍ഡ് ഓപ്പണിങ്ങ്.

Karma News Editorial

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

23 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

38 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago