topnews

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രിയാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ അര്‍ധരാത്രിയാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എച്ച്ആര്‍ ശ്രീനിവാസ്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഒരു കോടി വോട്ടുകളാണ് ഇതുവരെ എണ്ണിത്തീര്‍ത്തത്. 4.10 കോടിയാണ് ആകെ വോട്ടുകള്‍. ഇനിയും 3.10 കോടി വോട്ടുകള്‍ എണ്ണിത്തീര്‍ക്കേണ്ടതുണ്ട്. 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിഎം എണ്ണം വര്‍ധിപ്പിച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്ന് പറഞ്ഞ എച്ച്ആര്‍ ശ്രീനിവാസ് വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും വ്യക്തമാക്കി.

ഒരു കോടി വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോഴേയ്ക്കും എന്‍ഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. നിലവില്‍ 132 സീറ്റില്‍ എന്‍ഡിഎ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റുകള്‍ വളരെ നേരത്തേത്തന്നെ മറികടന്നുകഴിഞ്ഞു. നൂറ് കടന്നെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് മഹാസഖ്യം. മത്സരിച്ച 29 മണ്ഡലങ്ങളില്‍ 19 ഇടത്തും ഇടത് പാര്‍ട്ടികള്‍ മുന്നേറിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെ നിരാശയിലാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വെച്ചുകൊണ്ടാണ് തുടക്കത്തില്‍ മഹാസഖ്യം മുന്നേറിയത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം വളരെപ്പെട്ടന്ന്ത്തന്നെ നഷ്ടമായിരുന്നു.

ബിജെപിയും ജെഡിയുവും ചേര്‍ന്ന എന്‍ഡിഎ നൂറു സീറ്റുകള്‍ പോലും നേടില്ല എന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കടന്നുവെച്ച് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ത്തന്നെ എന്‍ഡിഎ നൂറ് കടന്നിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍ഡിഎ ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജെഡിയു പ്രതികരിച്ചത്.

ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് മത്സരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

Karma News Editorial

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

24 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

57 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago