kerala

ആയുധ പരിശീലനം നൽകാൻ പോയ പോപ്പുലർ ഫ്രണ്ട്കാരെ പിടിക്കാൻ ബിഹാർ പോലീസ് കേരളത്തിന്റെ സഹായം തേടി.

 

പട്ന/ ഫുൽവാരി ഷെരീഫിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലന ക്യാംപിനു നേതൃത്വം നൽകി വന്ന കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള പരിശീലകരെ പിടികൂടാൻ ബിഹാർ പോലീസ് ഇരു സംസ്ഥാനങ്ങളുടെയും സഹായം തേടി. കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആയുധ പരിശീലന ക്യാംപിനു നേതൃത്വം നൽകിയിരുന്നതെന്നു ബിഹാർ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇവരെ തിരിച്ചറിയാനായി ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ സഹായം തേടിയതായി പട്ന സീനിയർ പൊലീസ് സൂപ്രണ്ട് എം.എസ്.ധില്ലൻ ആണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ജൂലൈ മാസം ആറിനും എട്ടിനും ഫുൽവാരി ഷെരീഫിൽ നടന്ന ഗൂഢാലോചനയിലും കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള ആയുധ പരിശീലകർ പങ്കെടുത്തിരുന്നു. ഇവരുൾപ്പെട്ട വിഡിയോകൾ ബിഹാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഡിയോയിൽ നിന്നുള്ള ഫോട്ടോകൾ കേരള, തമിഴ്നാട് പൊലീസിനു കൈമാറുമെന്നും പട്ന സീനിയർ പൊലീസ് സൂപ്രണ്ട് ധില്ലൻ പറയുകയുണ്ടായി. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സഹായവും ബിഹാർ പോലീസ് തേടിയിരിക്കുകയാണ്.

ബിഹാറിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്തിയ ഫുൽവാരി ഷെരീഫ് സ്വദേശി അർമാനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഫണ്ട് സമാഹരണത്തിനു പുറമെ ക്യാംപുകളും യോഗങ്ങളും സംഘടിപ്പിച്ചതും ഇയാളായിരുന്നു. കൊലക്കേസ് പ്രതിയായ അർമാൻ ജാമ്യത്തിലായിരുന്നു. കഴിഞ്ഞ ദിവസം അത്തർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന തിരഞ്ഞെടുപ്പു റാലിക്കിടെ 2013ൽ സ്ഫോടനങ്ങൾ നടത്തിയ കേസിൽ പ്രതിയായിരുന്ന ആളാണ് പർവേസ്. അറസ്റ്റിലായവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക സംഘങ്ങൾ പട്ന, മുസഫർപുർ, മോതിഹാരി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഓഫിസുകളിൽ റെയ്ഡുകൾ നടത്തി രേഖകളും മറ്റും പിടിച്ചെടുക്കുകയാണ് ഉണ്ടായത്..

നരേന്ദ്ര മോദി 12നു പട്ന സന്ദർശിച്ചപ്പോൾ പട്ന കാർഗിൽ ചൗക്കിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വെട്ടിച്ചു പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. പരിപാടിയുടെ തലേദിവസം ഫുൽവാരി ഷെറീഫിൽ രണ്ടു പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിലാകുകയും നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് പരിപാടി ഉപേക്ഷിക്കുന്നത്.

പാക്കിസ്ഥാൻ ബന്ധമുള്ള ‘ഗജ്‌വ ഇ ഹിന്ദ്’ ഭീകര സംഘടനയുടെ പട്നയിലെ സ്ലീപ്പർ സെൽ അംഗം താഹിറിനെയും ബിഹാർ പൊലീസ് പട്ന ഫുൽവാരി ഷെറീഫിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ് ഉണ്ടായത്. കശ്മീർ വിഘടനവാദത്തെ പിന്തുണച്ച് 2023ൽ ബിഹാറിൽ സായുധ കലാപം സംഘടിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലായിരുന്നു താഹിറെന്നു പട്ന സീനിയർ പൊലീസ് സൂപ്രണ്ട് ധില്ലൻ വെളിപ്പെടുത്തി. 14 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന ഇയാൾ 2020ലാണ് പട്നയിൽ മടങ്ങി എത്തുന്നത്.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, യെമൻ രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദ സംഘടനാ പ്രവർത്തകരുമായി ഇയാൾ വാട്സാപ് മുഖേന നിരന്തരം ബദ്ധപ്പെട്ടു വരുകയായിരുന്നു. പാക്ക് സ്വദേശിയായ ഫൈസൻ ആരംഭിച്ച വാട്സാപ് ഗ്രൂപ്പിൽ താഹിർ അഡ്മിനായിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പത്തംഗ രഹസ്യ ഗ്രൂപ്പിൽ ഉള്ളത്. ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയിരുന്ന 181 അംഗങ്ങളുള്ള മറ്റൊരു വാട്സാപ് ഗ്രൂപ്പിൽ അഡ്മിൻ താഹിറാണ്. വ്യാജ പേരുകളിലുള്ള ഗ്രൂപ്പ് അംഗങ്ങളെ ഓരോത്തരെയും തിരിച്ചറിയാൻ പോലീസ് ശ്രമിച്ചു വരുകയാണ്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

8 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

9 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

10 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

10 hours ago