health

ക്യാന്‍സര്‍ വന്നത് അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്, ബിജി വിനോദ് പറയുന്നു

കാന്‍സര്‍ ദിനമായ ഇന്ന് മഹാ രോഗത്തെ പൊരുതി തോല്‍പ്പിച്ച പലരുമുണ്ട്. പൊള്ളുന്ന അനുഭവങ്ങള്‍ ഇവര്‍ തന്നെ പങ്കുവെയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ തന്റെ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജി വിനോദ്. സര്‍ജറി, കീമോ, റേഡിയെഷന്‍ ടെസ്റ്റ് ആകെ ജഗപൊക.. ഇപ്പൊ തോന്നുന്നത് ക്യാന്‍സര്‍ വന്നത് അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നാണ് ജീവിതത്തെ കുറച്ചുകൂടി സമാധാനത്തോടെ കാണാന്‍ തുടങ്ങി.-ബിജി കുറിച്ചു.

ബിജിയുടെ കുറിപ്പ്, ബയോപ്സി റിസള്‍ട്ട് കൈയില്‍ കിട്ടിയപ്പോ തോന്നിയ വിറയല്‍ ഇന്നും മറക്കാനാവുന്നില്ല. തിരിച്ചു വീട്ടിലെത്തിയപ്പോള്‍.. മക്കളെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍… കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.. പിന്നെയങ്ങോട്ട് കുറച്ചുകാലം കൂടി സ്‌നേഹിക്കുന്നവരോട് ഒപ്പം ജീവിക്കാന്‍ ആഗ്രഹം കൂടി. പിന്നെ സര്‍ജറി, കീമോ, റേഡിയെഷന്‍ ടെസ്റ്റ് ആകെ ജഗപൊക.. ഇപ്പൊ തോന്നുന്നത് ക്യാന്‍സര്‍ വന്നത് അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നാണ് ജീവിതത്തെ കുറച്ചുകൂടി സമാധാനത്തോടെ കാണാന്‍ തുടങ്ങി.

നമ്മള് എല്ലാകാര്യത്തിലും വലിയ ധൃതി ഒന്നും കാണിച്ചിട്ട് കാര്യമൊന്നും ഇല്ല എന്ന് മനസിലായി. വിഷമം അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞു.. ഒരുപാട് പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു.. സ്‌നേഹം ചാലിച്ച ഒരുപാടു സൗഹൃദങ്ങളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടിരിക്കുന്നു. ”മാനത്തെ മാരികുറു മ്പേ ” എന്ന പാട്ടുകേട്ട് 2,8വയസുള്ള മക്കളെ കെട്ടിപിടിച്ചുകരഞ്ഞു പോയ രാത്രികള്‍. എന്റെ ശൂന്യത അവശേഷിപ്പിക്കുന്ന സങ്കടം നികത്താനാവാത്ത പ്രിയപെട്ടവരെ ഓര്‍ത്തു കരഞ്ഞ ദിവസങ്ങള്‍ എല്ലാം കഴിഞ്ഞുപോയി.

നന്ദു മോനെ കാണണം എന്നത് ഒരു ആഗ്രഹം ആയിരുന്നു കഴിഞ്ഞില്ല, നമ്മുടെ ഗ്രൂപ്പില്‍ എല്ലാവരോടും സ്‌നേഹം മാത്രം? ഈ കൊറോണകാലം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒന്നിച്ചു കൂടണം.. ചേച്ചി കുട്ടി ഇഷ്ടം.. കുറേനാളായി പരിചയപെടുത്താന്‍ പറഞ്ഞിട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാ അല്ലെ ചേച്ചി കുട്ടി ???(മൊട്ടത്തല ഇടുന്നില്ല ) പേര് മുകളില്‍ ഉണ്ട് ??

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

51 seconds ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

31 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

38 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago