kerala

ബലാൽസംഗ വീരന്മാരോട് യു.പി മോഡൽ നടപ്പാക്കണം,കേരളത്തിനു നാണക്കേടായി ഗവർണ്ണർ

അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരവും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ നിയമ വിരുദ്ധ പ്രവർത്തനങ്ങളും മുൻകൂട്ടി തടയാൻ സർക്കാരിന് സാധിക്കില്ലെങ്കിലും മാതൃകാപരമായ നടപടി ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് . ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള വിവരങ്ങൾ ലഭിച്ചാൽ റിപ്പോർട്ട് തേടുമെന്നും ഗവർണർ ഡൽഹിൽ പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രം​ഗത്തെത്തി. ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണെന്നും ഉത്തർപ്രദേശിലെ പോലുള്ള ശക്തമായ പോലീസ് നടപടി ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനത്തെ പോലീസ് സംവിധാനത്തിൽ മാറ്റമുണ്ടാകണം. പതിനെട്ട് മണിക്കൂർ അന്വേഷിച്ചിട്ടും പോലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ശക്തമായ പോലീസ് നടപടി ആവശ്യമാണ്. സർക്കാരിന്റെയും പോലീസിൻെയും ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ജിഷയുടെ കൊലപാതകം കഴിഞ്ഞ് വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന കാര്യത്തിന്റെ തെളിവാണ് 5 വയസുകാരിയുടെ കൊലപാതകം. സംസ്ഥാനത്തിന്റെ ക്രമസമാധാനം പാലിക്കുന്നതിനേക്കാൾ മറ്റ് പല കാര്യങ്ങൾക്കാണ് പോലീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കേരളം തലതാഴ്‌ത്തുകയാണ്. നൂറ് ശതമാനവും പോലീസ് സംവിധാനങ്ങൾ പരാജയമാണ്’അദ്ദേഹം പറഞ്ഞു.

Karma News Editorial

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago